കല്യാൺ ചൗബേയ്ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; ഗൗരവമായി പരിഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ

ചൗബേയ്ക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ ഭട്ടാചാര്യയോട് ഏഷ്യൻ ഫുട്ബോൾ ആവശ്യപ്പെട്ടിരുന്നു.

കൊൽക്കത്ത: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും പ്രസിഡന്റ് കല്യാൺ ചൗബേയ്ക്കുമെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഗൗരവമായി പരിഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. എഐഎഫ്എഫ് നിയമ വിഭാഗം തലവനായിരുന്ന നിലഞ്ജൻ ഭട്ടാചാര്യ കല്യാൺ ചൗബേയ്ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരുന്നു. പിന്നാലെ നിലഞ്ജൻ ഭട്ടാചാര്യയെ എഐഎഫ്എഫ് പുറത്താക്കുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.

ചൗബേയ്ക്കെതിരായ ആരോപണങ്ങളിൽ വ്യാഴാഴ്ച തെളിവുകൾ ഹാജരാക്കാൻ ഭട്ടാചാര്യയോട് ഏഷ്യൻ ഫുട്ബോൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ എഫ് എഫിന്റെ നടപടിയും വന്നിരിക്കുന്നത്. ചൗബേയ്ക്കെതിരായ പരാതിയുടെ ഫയൽ ആവശ്യപ്പെട്ടുകൊണ്ട് ഏഷ്യൻ ഫുട്ബോൾ എ ഐ എഫ് എഫിന് കത്തും അയച്ചു.

ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?

അതിനിടെ തെളിവുകളുടെ അഭാവത്തിൽ ആരോപണങ്ങൾ തള്ളുകയായിരുന്നു എന്നാണ് എ ഐ എഫ് എഫ് വാദം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിലഞ്ജൻ ഭട്ടാചാര്യ പരാതി നൽകിയിരുന്നു.

To advertise here,contact us