മൊഹാലി: ഡല്ഹി ക്യാപിറ്റല്സിനെതിരെ തകര്പ്പന് വിജയം സ്വന്തമാക്കിയ പഞ്ചാബ് കിംഗ്സ് താരങ്ങള്ക്ക് ഫ്ളൈയിംഗ് കിസ് നല്കി ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ. തന്റെ ടീമിന്റെ ആദ്യ മത്സരം കാണാന് പ്രീതി സിന്റ മൊഹാലിയിലെ സ്റ്റേഡിയത്തില് എത്തിയിരുന്നു. ഹോം തട്ടകത്തില് നടന്ന ആദ്യ മത്സരം തന്നെ വിജയിച്ചതിന്റെ ആവേശത്തില് താരങ്ങള്ക്ക് ഫ്ളൈയിംഗ് കിസ്സ് നല്കിയാണ് താരം മടങ്ങിയത്.
A flying kiss by Preity Zinta after the win. pic.twitter.com/JPKW1nZ57u
ഡല്ഹി ക്യാപിറ്റല്സിനെതിരായ ഇന്ത്യന് പ്രീമിയര് ലീഗ് മത്സരത്തില് തകര്പ്പന് വിജയം പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിരുന്നു. റിഷഭ് പന്തിന്റെ തിരിച്ചുവരവില് ഏറെ ശ്രദ്ധ നേടിയ മത്സരത്തില് നാല് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 175 റണ്സ് വിജയലക്ഷ്യം 19.2 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് മറികടക്കാന് പഞ്ചാബ് കിംഗ്സിന് സാധിച്ചു.
മൊഹാലിയില് സാം കറന്-ലിവിങ്സ്റ്റണ് 'പഞ്ച്'; പന്തിന്റെ 'ക്യാപിറ്റല്' കീഴടക്കി രാജാക്കന്മാര്
സാം കറന്റെ അര്ദ്ധ സെഞ്ച്വറിയാണ് പഞ്ചാബിനെ വിജയത്തില് നിര്ണായകമായത്. 21 പന്തില് പുറത്താകാതെ 38 റണ്സ് നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ ഇന്നിങ്സും പഞ്ചാബിന് തുണയായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്സിന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്സ് എടുത്തത്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അഭിഷേക് പോറെലിന്റെ രക്ഷാപ്രവര്ത്തനമാണ് ക്യാപിറ്റല്സിനെ 170 കടത്തിയത്. പഞ്ചാബ് കിംഗ്സിന് വേണ്ടി അര്ഷ്ദീപ് സിംഗ്, ഹര്ഷല് പട്ടേല് എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.