ലണ്ടന്: ട്വന്റി20 ലോകകപ്പില് നിന്ന് സ്വയം പിന്മാറി ഇംഗ്ലണ്ട് ഓള്റൗണ്ടര് ബെന് സ്റ്റോക്സ്. ഏകദിന ലോകകപ്പിന് ശേഷം താരം കാല്മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐപിഎല് സീസണില് നിന്നും താരം പിന്മാറിയിരുന്നു. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇടവേള എടുക്കാനാണ് പിന്മാറ്റമെന്ന് സ്റ്റോക്സ് വ്യക്തമാക്കി.
'ക്രിക്കറ്റിന്റൈ മൂന്ന് ഫോര്മാറ്റുകളിലും താന് ആഗ്രഹിക്കുന്ന ഓള്റൗണ്ട് മികവിലേക്ക് ഉയരുന്നതിന് വേണ്ടി ഞാന് കഠിനാധ്വാനം ചെയ്യുകയാണ്. തന്റെ ബൗളിങ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു', സ്റ്റോക്സ് പറഞ്ഞു. ഐപിഎല്ലില് നിന്നും ലോകകപ്പില് നിന്നും പിന്മാറുന്നത് തന്റെ ഭാവിക്ക് വേണ്ടിയുള്ള ത്യാഗമാണെന്നും താരം കൂട്ടിച്ചേര്ത്തു.
T20 World Cup ❌Ben Stokes will play no part in this summer's tournament 🏆
ട്വന്റി 20യില് നിലവിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. ബെന് സ്റ്റോക്സിന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് 2022ലെ ടി20 ഫൈനലില് പാകിസ്താനെ കീഴടക്കി ഇംഗ്ലീഷ് പട കിരീടം ചൂടിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 കിരീടമാണിത്.