ഫോം താൽക്കാലികം, ജോസ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർ; കുമാർ സംഗക്കാര

ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടുമെന്നും ബട്ലർ

ജയ്പൂർ: ഐപിഎല്ലിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ജോസ് ബട്ലർ. മോശം ഫോമാൽ ബുദ്ധിമുട്ടിയിരുന്ന ബട്ലറുടെ പ്രകടനം റോയൽ ചലഞ്ചേഴ്സിനെതിരായ വിജയത്തിൽ നിർണായകമായി. പിന്നാലെ താരത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര.

വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറാണ് ബട്ലറെന്ന് കുമാർ സംഗക്കാര പറഞ്ഞു. പ്രകടനം മോശമായാൽ വിമർശനങ്ങൾ ഉണ്ടാകും. ഇത്തരം ശബ്ദങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ല. മികച്ച ഫോമിൽ കളിക്കുക താൽക്കാലികം മാത്രമെന്നും കുമാർ സംഗക്കാര വ്യക്തമാക്കി.

ഭയവും സമ്മർദ്ദവും എപ്പോഴും കൂടെയുണ്ട്; സെഞ്ച്വറി നേട്ടത്തിൽ ജോസ് ബട്ലർ

…Class is permanent. 🔥 pic.twitter.com/shUqBcIS63

അനുഭവസമ്പത്ത് ഏറെയുണ്ടെങ്കിലും താരങ്ങൾക്ക് ഗ്രൗണ്ടിൽ ഭയവും സമ്മർദ്ദവും ഉണ്ടാകുമെന്ന് ജോസ് ബട്ലറും പ്രതികരിച്ചു. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ താൻ സന്തോഷിക്കുന്നു. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഈ സമയത്ത് തിരിച്ചുവരവിന് കഴിയുമെന്ന് സ്വന്തം മനസിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ബട്ലർ വ്യക്തമാക്കി.

To advertise here,contact us