ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. മാർക്കസ് സ്റ്റോയിൻസിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. പിന്നാലെ തന്റെ സെഞ്ച്വറിക്ക് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ. മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശമാണ് തന്റെ പ്രകടനത്തിൽ നിർണായകമായതെന്ന് സ്റ്റോയിൻസ് പറഞ്ഞു.
വലിയ മത്സരങ്ങളിൽ തനിക്ക് ഒരുപാട് ചെയ്യാൻ കഴിയുമെന്ന് ധോണി പറഞ്ഞു. വ്യത്യസ്തമായ പ്രകടനം തനിക്ക് പുറത്തെടുക്കാൻ കഴിയും. ഒരു വശത്ത് വിക്കറ്റുകൾ വീഴും. അതായത് ഒരു വശത്ത് മാറ്റങ്ങൾ ഉണ്ടാകും. മാറാതെ നിൽക്കേണ്ടത് നാം മാത്രമാണ്. അവസാനം വരെ ക്രീസിൽ നിന്ന് വിജയം കണ്ടെത്തണമെന്നും ധോണി ഉപദേശിച്ചതായി ലഖ്നൗ സൂപ്പർ ജയന്റ്സ് പുറത്തുവിട്ട വീഡിയോയിൽ സ്റ്റോയിൻസ് വ്യക്തമാക്കി.
MS spoke, and MS listened 🫶 pic.twitter.com/stk7k93ci1
ജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിനായി ശശി തരൂർ
മത്സരത്തിൽ 211 എന്ന വലിയ ലക്ഷ്യമായിരുന്നു ലഖ്നൗവിന് മുന്നിൽ ഉണ്ടായിരുന്നത്. അതിൽ പകുതിയിലധികം റൺസ് അടിച്ചെടുത്തത് സ്റ്റോയിൻസ് ഒറ്റയ്ക്കാണ്. 63 പന്തിൽ 124 റൺസുമായി താരം പുറത്താകാതെ നിന്നു. 13 ഫോറും ആറ് സിക്സും ആ ഇന്നിംഗ്സിന്റെ ഭാഗമായിരുന്നു.