2024 ട്വന്റി 20 ലോകകപ്പിന്റെ ബ്രാന്ഡ് അംബാസഡറായി യുവരാജ് സിംഗ്

2007 ടി20 ലോകകപ്പില് ഒരു ഓവറില് ആറ് സിക്സുകള് നേടിയ താരമാണ് യുവരാജ്

ന്യൂഡല്ഹി: ഐസിസി 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്ഡ് അംബാസഡറായി മുന് ഇന്ത്യന് സൂപ്പര് താരം യുവരാജ് സിങ്. ഇന്റര്നാഷണല് ക്രിക്കറ്റ് കൗണ്സില് (ഐസിസി) ആണ് പ്രഖ്യാപനം നടത്തിയത്. 2007 ടി20 ലോകകപ്പില് ഒരു ഓവറില് ആറ് സിക്സുകള് നേടിയ താരമാണ് യുവരാജ്. ആ ലോകകപ്പില് ഇന്ത്യ കിരീടം നേടുകയും ചെയ്തു.

യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില് അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില് ആദ്യമായി ഒരോവറില് ആറ് സിക്സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്. നേരത്തേ ലോകകപ്പ് അംബാസഡര്മാരായി നിയമിച്ച ക്രിസ് ഗെയ്ല്, ഉസൈന് ബോള്ട്ട് എന്നിവര്ക്കൊപ്പം യുവരാജിനെയും ചേര്ക്കുന്നുവെന്ന് ഐസിസി വക്താവ് അറിയിച്ചു.

ജൂണ് ഒന്പതിന് ന്യൂയോര്ക്കില് നടക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരങ്ങളുടേത് ഉള്പ്പെടെയുള്ള പ്രൊമോഷന് പരിപാടികളില് യുവരാജ് പങ്കെടുക്കും. ഇന്ത്യയുടെ ഈവര്ഷത്തെ ഏറ്റവും ആവേശമേറിയ മത്സരങ്ങളിലൊന്നായിരിക്കും ടി20 ലോകകപ്പില് പാകിസ്താനെതിരായ പോരാട്ടം. ജൂണ് ഒന്നു മുതല് 29 വരെ യുഎസ്എയിലും വെസ്റ്റ് ഇന്ഡീസിലുമാണ് ലോകകപ്പ് നടക്കുന്നത്. 20 ടീമുകള് മത്സരിക്കുന്ന ടൂര്ണമെന്റില് ആകെ 56 മാച്ചുകളാണുണ്ടാവുക. ഒന്പത് വേദികളിലായാണ് മത്സരങ്ങള്. ഫൈനല് ജൂണ് 29ന് ബാര്ബഡോസില് നടക്കും.

To advertise here,contact us