യോർക്കർ കെണിയിൽ വീണുപോയി; മക്ഗർഗിന് കുരുക്കിട്ട് സ്റ്റാർക്

തന്റെ കഴിവിന് പ്രശ്നമൊന്നുമില്ലെന്ന് തെളിയിക്കാൻ സ്റ്റാർകിന് സാധിച്ചു.

കൊൽക്കത്ത: ഐപിഎല്ലിൽ ഡൽഹി ഓപ്പണർ ഫ്രെസർ മക്ഗർഗിനെ കുരുക്കിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വെടിക്കെട്ട് താരത്തിനെതിരെ കൃത്യമായ പദ്ധതികളുമായാണ് കൊൽക്കത്ത കളത്തിലെത്തിയത്. മക്ഗർഗിനെതിരെ ആദ്യ പന്ത് മുതൽ യോർക്കർ എറിയാനായിരുന്നു ശ്രേയസ് അയ്യരുടെ ബൗളർമാരുടെ പദ്ധതി. ഏഴ് പന്തിൽ 12 റൺസുമായി താരത്തിന് മടങ്ങേണ്ടി വന്നു.

മുൻ മത്സരങ്ങളിലേതുപോലെ വെടിക്കെട്ട് നടത്താൻ താരം ബുദ്ധിമുട്ടി. ഇടയ്ക്ക് ഒരു പന്ത് സ്റ്റാർക് പിന്നിലായി പിച്ച് ചെയ്യിച്ചപ്പോൾ മക്ഗർക് സിക്സ് നേടി. തൊട്ടുടുത്ത പന്തിൽ വീണ്ടും യോർക്കർ ശ്രമമാണ് സ്റ്റാർക് നടത്തിയത്. ഈ പന്ത് ഫുൾഡോസ് ആയതോടെ മക്ഗർക് നാല് റൺസ് നേടി. പക്ഷേ തൊട്ടടുത്ത പന്തിൽ പെർഫക്റ്റ് യോർക്കർ ആണ് സ്റ്റാർക് എറിഞ്ഞത്.

'ഞാനല്ല, എന്നെ വിമർശിച്ചവരാണ് തെറ്റ്'; ഇപ്പോൾ കാര്യങ്ങൾ മക്ഗർഗിന്റെ വഴിക്ക്

Proof that class is permanent! 🤌pic.twitter.com/VRtcIqMHbh

ഡീപ് സ്ക്വയർ ലെഗിലേക്ക് ഉയർത്തി അടിച്ച മക്ഗർഗിനെ വെങ്കിടേഷ് അയ്യർ പിടികൂടി. ഇതോടെ തന്റെ ദൗർബല്യം എവിടെന്ന് മക്ഗർഗിനും മറ്റ് ടീമുകൾക്കും തിരിച്ചറിയാൻ സാധിച്ചു. അടുത്ത മത്സരത്തിൽ ദൗർബല്യം മറികടന്ന് മക്ഗർഗ് എത്തുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും തനിക്കായി കോടികൾ മുടക്കിയ കൊൽക്കത്തയ്ക്ക് തന്റെ കഴിവിന് പ്രശ്നമൊന്നുമില്ലെന്ന് തെളിയിക്കാൻ സ്റ്റാർകിന് സാധിച്ചു.

To advertise here,contact us