രോഹിത് ശർമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറയൂ; പ്രീതി സിന്റയുടെ മറുപടി

സീസണിൽ മുംബൈയും പഞ്ചാബും തിരിച്ചടികൾ നേരിടുകയാണ്.

ധരംശാല: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ്മയെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഒരൊറ്റ വാക്കിൽ രോഹിത് ശർമ്മയെക്കുറിച്ച് പറയാൻ കഴിയുമോ? ബോളിവുഡ് താരസുന്ദരിയും പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിന്റ നേരിട്ട ചോദ്യമാണിത്. ഇതിന് ഒരൊറ്റ വാക്കിൽ താരം മറുപടി പറയുകയും ചെയ്തു.

'എ പവർഹൗസ് ഓഫ് ടാലന്റ്' എന്നാണ് പ്രീതി ഇന്ത്യൻ നായകനെ വിശേഷിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ബോളിവുഡ് സൂപ്പർതാരത്തിന്റെ പ്രതികരണം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയിരുന്നു. ഒമ്പത് റൺസിനായിരുന്നു മുംബൈയുടെ വിജയം.

A powerhouse of talent. https://t.co/tOMq5p8Cxx

അന്ന് ശ്രീഭായി പറഞ്ഞു, ഈ പയ്യന് ഒരവസരം കൊടുക്കാം; സഞ്ജു സാംസൺ

സീസണിൽ മുംബൈയും പഞ്ചാബും തിരിച്ചടികൾ നേരിടുകയാണ്. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്ന് വിജയം മാത്രമാണ് നേടാനായത്. 11 മത്സരങ്ങൾ കളിച്ച പഞ്ചാബ് നാല് വിജയം നേടിയിട്ടുണ്ട്. ഇരുടീമുകൾക്കും പ്ലേ ഓഫ് കടക്കാൻ നേരിയ സാധ്യത മാത്രമാണുള്ളത്.

To advertise here,contact us