മിന്നല് കോഹ്ലി; ശശാങ്ക് സിങ്ങിനെ പുറത്താക്കിയ അവിശ്വസനീയ റണ്ണൗട്ട്, വീഡിയോ വൈറല്

മത്സരത്തില് ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം കാഴ്ച വെക്കാനും കോഹ്ലിക്ക് സാധിച്ചു

ധരംശാല: പഞ്ചാബ് കിങ്സിനെതിരായ ഐപിഎല് മത്സരത്തില് നിര്ണായക റണ്ണൗട്ടുമായി റോയല് ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി. പഞ്ചാബ് താരം ശശാങ്ക് സിങ്ങിനെയാണ് (37) ഡയറക്ട് ഹിറ്റിലൂടെ കോഹ്ലി റണ്ണൗട്ടാക്കിയത്. ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച കോഹ്ലിയുടെ (92) അവിശ്വസനീയമായ ഫീല്ഡിങ് മികവും ഇപ്പോള് സോഷ്യല് മീഡിയയില് ആഘോഷിക്കപ്പെടുകയാണ്.

പഞ്ചാബ് ഇന്നിങ്സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ട് ശശാങ്ക് സിങ്ങും ക്യാപ്റ്റന് സാം കറനും ഡബിളിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബൗണ്ടറി ലൈനില് നിന്ന് അതിവേഗം ഓടിയെത്തിയ കോഹ്ലി പന്തെടുത്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഏറ് സ്റ്റംപില് പതിക്കുമ്പോള് ശശാങ്ക് ക്രീസിന് വെളിയിലായിരുന്നു. മനോഹരമായ റണ്ണൗട്ടിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.

He's unfolding magic tonight 💫First with the bat & now on the field with that outstanding direct hit 🎯Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #PBKSvRCB | @imVkohli | @RCBTweets pic.twitter.com/6TsRbpamxG

മത്സരത്തില് പഞ്ചാബ് കിങ്സിനെ തകര്ത്ത് പ്ലേ ഓഫ് പ്രതീക്ഷകള് സജീവമാക്കാന് ആര്സിബിക്ക് സാധിച്ചിരുന്നു. 60 റണ്സിന്റെ വിജയമാണ് ആര്സിബി സ്വന്തമാക്കിയത്. 241 റണ്സ് പിന്തുടര്ന്നിറങ്ങിയ പഞ്ചാബിനെ 181 റണ്സിന് ബെംഗളൂരു ഓള്ഔട്ടാക്കുകയായിരുന്നു.

To advertise here,contact us