മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ പൂർത്തിയാകുകയാണ്. സീസണിൽ പ്ലേ ഓഫ് യോഗ്യത നേടാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. അതിനിടെ ടീം ഗ്യാലറിയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രോഹിത് ശർമ്മയോട് വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേര്ഡ് ഓട്ടോഗ്രാഫ് ചോദിക്കുന്നു.
മുംബൈയുടെ സഹതാരം കൂടിയായ ഷെപ്പേര്ഡിന്റെ ആഗ്രഹത്തിന് രോഹിത് എതിര് നിന്നില്ല. ഷെപ്പേർഡ് കൊണ്ടുവന്ന ബാറ്റിൽ രോഹിത് ഒപ്പുവെച്ചു. ലഖ്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിന് മുമ്പായാണ് സംഭവം. രോഹിത് ശർമ്മയ്ക്ക് സമീപമായി പീയൂഷ് ചൗളയെയും കാണാം.
Romario Shepherd taking Autograph from Rohit Sharma. pic.twitter.com/Yawe3d6yqw
അയാൾ മുംബൈയുടെ അടുത്ത ക്യാപ്റ്റനാകണം; വ്യക്തമാക്കി അനില് കുംബ്ലെ
സീസണിൽ രോഹിത് ശർമ്മയുടെ പ്രകടനം അത്ര മികച്ചതല്ല. മുംബൈയ്ക്കായി ഒരു സെഞ്ച്വറി നേടിയതൊഴിച്ചാൽ എടുത്ത് പറയാവുന്ന പ്രകടനങ്ങൾ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഐപിഎല്ലിലെ മോശം ഫോം ട്വന്റി 20 ലോകകപ്പിൽ രോഹിതിൽ പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.