ഡല്ഹി: ഏകദിന ക്രിക്കറ്റില് ഒരിന്നിംഗ്സില് രണ്ട് ന്യൂബോളെന്ന നിയമത്തെ എതിര്ത്ത് ഗൗതം ഗംഭീര്. ഈ നിയമം സ്പിന്നര്മാര്ക്ക് തിരിച്ചടിയാണെന്ന് ഇന്ത്യന് മുന് താരം പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില് 400ലധികം വിക്കറ്റ് ലഭിച്ച രവിചന്ദ്രന് അശ്വിനും നഥാന് ലിയോണും ഏകദിന ക്രിക്കറ്റില് അവസരം ലഭിക്കുന്നില്ല. ഇതിന് കാരണം രണ്ട് ന്യൂബോള് നിയമാണെന്ന് ഗംഭീര് പറയുന്നു.
ഏകദിന ക്രിക്കറ്റില് രണ്ട് ന്യൂബോളെന്നത് ഏറ്റവും മോശം നിയമമാണ്. ഇത് അശ്വിന്, ലിയോണ് തുടങ്ങിയ ഫിംഗര് സ്പിന്നര്മാരുടെ അവസരം കുറയ്ക്കുന്നു. ഏകദിന ക്രിക്കറ്റില് വിക്കറ്റ് വീഴ്ത്താനാണ് ടീമുകള് ആഗ്രഹിക്കുന്നത്. സ്പിന്നര്മാര്ക്ക് പലപ്പോഴും റണ്ഒഴുക്ക് പ്രതിരോധിക്കുകയെന്ന റോളുകൂടിയുണ്ടാവും. എന്നാല് രണ്ട് പന്തുകള് ഉപയോഗിച്ചാല് സ്പിന്നര്മാരുടെ റോളുകള് ഒഴിവാകും. ഫാസ്റ്റ് ബൗളര്മാര്ക്ക് ഇപ്പോള് റിവേഴ്സ് സ്വിംഗും ലഭിക്കുന്നില്ലെന്ന് ഗംഭീര് ചൂണ്ടിക്കാട്ടി.
Cricketers and fans alike have expressed concern that the game of cricket, these days, is skewed in the favor of batters. Here's what Gautam Gambhir had to say about it. Tune in: https://t.co/ispoNHnBIo @llct20 @GautamGambhir @ramanraheja #180NotOut #LegendsLeagueCricket pic.twitter.com/Ru1FcpGYq5
ടി20 ലോകകപ്പ്; ഓസ്ട്രേലിയന് നിരയില് മക്ഗര്ഗിനെ ഉള്പ്പെടുത്തിയേക്കും
2011ലാണ് ഏകദിന ക്രിക്കറ്റിന്റെ ഒരിന്നിംഗ്സില് രണ്ട് ന്യൂബോള് നിയമം നിലവില് വന്നത്. വിക്കറ്റിന്റെ രണ്ട് വശത്ത് നിന്നെറിയുമ്പോഴും പന്തുകള് മാറും. അങ്ങനെ ഒരു മത്സരത്തില് നാല് പന്തുകളാണ് ഉപയോഗിക്കുന്നത്. ട്വന്റി 20 ക്രിക്കറ്റില് ഒരു ഇന്നിംഗ്സിന് ഒരു ബോളാണ് ഉപയോഗിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില് 80 ഓവര് കൂടുമ്പോള് പന്ത് മാറും.