ജോസേട്ടന് സീനാണ്; ബട്ലര് വെടിക്കെട്ടില് പാക് പട വീണു, രണ്ടാം ടി20യില് ഇംഗ്ലണ്ടിന് വിജയം

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു

ബെര്മിങ്ഹാം: പാകിസ്താനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില് ഇംഗ്ലണ്ടിന് തകര്പ്പന് വിജയം. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള് രണ്ടാം മത്സരത്തില് 23 റണ്സ് വിജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്. ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ രാജസ്ഥാന് റോയല്സ് താരം ജോസ് ബട്ലറുടെ വെടിക്കെട്ട് ഇന്നിംഗ്സുമായി ഇംഗ്ലണ്ടിനെ നയിച്ചു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 183 റണ്സ് മുന്നോട്ടുവെച്ചപ്പോള് പാക് പോരാട്ടം 160 റണ്സില് അവസാനിച്ചു.

🏴󠁧󠁢󠁥󠁮󠁧󠁿 VICTORY! 🦁A 23-run win @Edgbaston 🏏We take a 1-0 series lead!🏴󠁧󠁢󠁥󠁮󠁧󠁿 #ENGvPAK 🇵🇰#EnglandCricket pic.twitter.com/8H3pkmxws3

ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന് ജോസ് ബട്ലര് അര്ദ്ധ സെഞ്ച്വറി നേടിത്തിളങ്ങി. 51 പന്തില് മൂന്ന് സിക്സും എട്ട് ബൗണ്ടറിയുമടക്കം 84 റണ്സാണ് ബട്ലര് അടിച്ചുകൂട്ടിയത്. 23 പന്തില് 37 റണ്സടുത്ത വില് ജാക്സ് ബട്ലര്ക്ക് മികച്ച പിന്തുണനല്കി. പാകിസ്താന് വേണ്ടി ഷഹീന് അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള് ഇമാദ് വസീമും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

184 റണ്സ് പിന്തുടരാനിറങ്ങിയ പാക് പട ഇംഗ്ലണ്ട് ബൗളര്മാര്ക്ക് മുന്നില് പതറുന്ന കാഴ്ചയാണ് കാണാനായത്. 21 പന്തില് 45 റണ്സെടുത്ത ഫഖര് സമാന്, 26 പന്തില് 32 റണ്സെടുത്ത ബാബര് അസം, 13 പന്തില് 22 റണ്സെടുത്ത ഇമാദ് വസിം എന്നിവര് മാത്രമാണ് പാകിസ്താന് വേണ്ടി പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നും മൊയീന് അലി, ജോഫ്ര ആര്ച്ചര് എന്നിവര് രണ്ടും വിക്കറ്റുകള് വീതം വീഴ്ത്തി.

To advertise here,contact us