നിങ്ങൾ എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടോ? ചോദ്യവുമായി കാവ്യ മാരൻ

മത്സരം പരാജയപ്പെട്ടപ്പോൾ കാവ്യ കണ്ണീരണിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗിന്റെ കലാശപ്പോരില് പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരോട് ചോദ്യവുമായി ടീം ഉടമ കാവ്യ മാരന്. തന്റെ സാന്നിധ്യം സ്റ്റേഡിയത്തില് ആഗ്രഹിക്കുന്നുണ്ടോയെന്ന് കാവ്യ ആരാധകരോട് ചോദിച്ചു. ഐപിഎല് വേദികളിലെ തന്റെ ദൃശ്യങ്ങള് പങ്കുവെച്ചാണ് സണ്റൈസേഴ്സ് ടീം ഉടമയുടെ ചോദ്യം. വീഡിയോ നന്നായി എഡിറ്റ് ചെയ്തിരിക്കുന്നതായും കാവ്യ പറഞ്ഞു.

ടാറ്റാ ഐപിഎല് കമന്ററി എന്നൊരു അക്കൗണ്ടില് നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാവ്യ സണ്റൈസേഴ്സിന്റെ ഉടമയായിരിക്കാം. പക്ഷേ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ഏറ്റവും വലിയൊരു ആരാധിക കൂടിയാണ് അവര്. ഈ വീഡിയോ കാവ്യ മാരന് സമര്പ്പിക്കുന്നുവെന്നും ടാറ്റാ ഐപിഎല് കമന്ററി എക്സ് പ്ലാറ്റ്ഫോമില് കുറിച്ചു.

കാവ്യ മാരനെ കാണുമ്പോള് നിരാശയുണ്ട്; അമിതാഭ് ബച്ചന്

മത്സരം പരാജയപ്പെട്ടപ്പോൾ കാവ്യ കണ്ണീരണിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ സമയത്തും സൺറൈസേഴ്സ് ഉടമ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഭിനന്ദിക്കുന്നതായി ആരാധകർ ചൂണ്ടിക്കാട്ടി. ഐപിഎൽ ക്യാമറാ സംഘത്തിൽ നിന്നും കാവ്യ മറഞ്ഞിരുന്നു. എങ്കിലും ആരാധകർ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

Kavya Maran was hiding her tears. 💔- She still appreciated KKR. pic.twitter.com/KJ88qHmIg6

അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ

ഐപിഎല്ലിന്റെ കലാശപ്പോരില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് സണ്റൈസേഴ്സിന്റെ തോല്വി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 113 റണ്സ് മാത്രമെ നേടാന് കഴിഞ്ഞുള്ളൂ. മറുപടി പറഞ്ഞ കൊല്ക്കത്ത അനായാസം ലക്ഷ്യത്തിലെത്തി. 10.3 ഓവറില് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ലക്ഷ്യത്തിലെത്തി.

To advertise here,contact us