കിംഗ്സ്ടൗണ്: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമില് തന്റെ സ്ഥാനം ചോദ്യം ചെയ്ത ഇന്ത്യന് മുന് താരം വിരേന്ദര് സെവാഗിന് മറുപടിയുമായി ഷക്കീബ് അല് ഹസന്. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഷക്കീബിന്റെ പ്രകടനം കണ്ട താന് ഇനിയൊരിക്കലും അയാള് ബംഗ്ലാദേശ് ടീമീന്റെ ഭാഗമാകില്ലെന്ന് കരുതി. അയാള് വിരമിക്കേണ്ട സമയം നേരത്തെ കഴിഞ്ഞതാണ്. ഷക്കീബ് ഒരു മുതിര്ന്ന താരമാണ്. ക്രിക്കറ്റില് നിന്ന് വിരമിക്കുന്ന കാര്യത്തില് ഷക്കീബ് തന്നെ മുന്കൈ എടുക്കണം. താങ്കള് ആദം ഗില്ക്രിസ്റ്റോ മാത്യൂ ഹെയ്ഡനോ അല്ല. ഷക്കീബ് വെറുമൊരു ബംഗ്ലാദേശ് താരമാണെന്നും സെവാഗ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പില് നെതര്ലാന്ഡ്സിനെതിരായ തകര്പ്പന് പ്രകടനത്തിന് പിന്നാലെയാണ് ഷക്കീബ് സെവാഗിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന് മുന് താരത്തിന്റെ വിമര്ശനങ്ങള്ക്ക് സെവാഗ് ആരെന്ന് ചോദിച്ചായിരുന്നു ഷക്കീബ് മറുപടി നല്കിയത്. ഇത്തരം വിമര്ശനങ്ങള്ക്ക് മറുപടി പറയുകയല്ല ഒരു താരത്തിന്റെ ഉത്തരവാദിത്തം. ടീമിനുവേണ്ടി സംഭവാനകള് നല്കുകയാണ് ചെയ്യേണ്ടത്. തനിക്ക് ടീമിന് സംഭവാനകള് നല്കാന് കഴിയാതാകുമ്പോള് ഇത്തരം വിമര്ശനങ്ങള് ഉണ്ടാകും. അതില് തെറ്റില്ലെന്നും ഷക്കീബ് പറഞ്ഞു.
Shakib Al Hasan, the most arrogant cricketer in the his history.Journalist: There has been lot of discussions about your performance especially criticize by Virendra Sehwag"Shakib: Who is Sehwag? pic.twitter.com/wtqlGrdeX3
ന്യൂസിലാൻഡ് പുറത്തേക്ക്; 1987 ന് ശേഷം ടീം ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കുന്നത് ഇതാദ്യം
നാലാം നമ്പറില് ഇറങ്ങുന്ന ഒരു താരത്തിന്റെ ബാറ്റിഗ് നിര്ണായകമാണ്. ബാറ്റര്മാര്ക്ക് അനുകൂലമായൊരു പിച്ചിലല്ല താന് അര്ദ്ധ സെഞ്ച്വറി നേടിയത്. ബംഗ്ലാദേശ് നേടിയത് ഒരു മികച്ച ടോട്ടല് ആയിരുന്നില്ല. എങ്കിലും ബൗളര്മാരുടെ പ്രകടനത്തിലാണ് ടീം വിജയിച്ചതെന്നും ഷക്കീബ് വ്യക്തമാക്കി.