ഓസീസിനോട് പൊരുതി വീണ് സ്കോട്ട്ലന്ഡ്; ഇംഗ്ലണ്ട് സൂപ്പര് എയ്റ്റില്

നെറ്റ് റണ് റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് സൂപ്പര് എയ്റ്റിലേക്ക് കടന്നത്

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പില് കരുത്തരായ ഓസ്ട്രേലിയയോട് പൊരുതിത്തോറ്റ് സ്കോട്ട്ലന്ഡ്. ഗ്രൂപ്പ് ബിയിലെ നിര്ണായക മത്സരത്തില് അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. സ്കോട്ട്ലന്ഡ് ഉയര്ത്തിയ 181 റണ്സ് വിജയലക്ഷ്യം രണ്ട് പന്തുകള് ബാക്കിനില്ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില് ഓസീസ് മറികടന്നു. ഇതോടെ നെറ്റ് റണ് റേറ്റിന്റെ അടിസ്ഥാനത്തില് ഇംഗ്ലണ്ട് സൂപ്പര് എയ്റ്റിലേക്ക് കടന്നു.

Scotland's defeat to Australia means England sew up a spot in the Super Eight 🏴󠁧󠁢󠁥󠁮󠁧󠁿All standings ➡️ https://t.co/JPz7G58XJH#T20WorldCup pic.twitter.com/cjeKpOgf2S

അവസാന ഓവറുകളില് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മാർകസ് സ്റ്റോയിനിസാണ് കങ്കാരുപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. 29 പന്തില് ഒൻപത് ബൗണ്ടറികളുടെയും രണ്ട് സിക്സുമടക്കം 59 റണ്സ് ആണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. ഓപ്പണിങ്ങിൽ ട്രാവിസ് ഹെഡ് നല്കിയ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ജയത്തിനുള്ള അടിത്തറയായത്. ഹെഡ് 49 പന്തില് നാല് സിക്സും അഞ്ച് ബൗണ്ടറിയുമടക്കം 68 റണ്സ് അടിച്ചെടുത്തു. നാലാം വിക്കറ്റില് ഹെഡും സ്റ്റോയ്നിസും ചേര്ന്ന് 80 റണ്സിന്റെ കൂട്ടുകെട്ട് പടുത്തുയര്ത്തി. ടിം ഡേവിഡ് (14 പന്തില് 24), ഗ്ലെന് മാക്സ്വെല് (8 പന്തില് 11), മിച്ചല് മാര്ഷ് (8), ഡേവിഡ് വാര്ണര് (1), മാത്യു വാഡെ (4) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ സ്കോറുകള്. സ്കോട്ട്ലന്ഡിനുവേണ്ടി മാര്ക്ക് വാട്ട്, സഫ്യാന് ഷരിഫ് എന്നിവര് രണ്ടും ബ്രാഡ് വീല് ഒന്നും വിക്കറ്റുകള് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന സ്കോട്ട്ലൻഡ് കരുത്തരായ ഓസ്ട്രേലിയയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചിരുന്നു. ആദ്യ ഓവറില് തന്നെ ഓപ്പണര് മൈക്കല് ജോണ്സ് (2) പുറത്തായെങ്കിലും പിന്നീട് ബ്രന്ഡന് മക്കല്ലൻ- ജോര്ജ് മുന്സി സഖ്യം തകർത്തടിച്ചതോടെ സ്കോട്ടിഷ് സ്കോർ കുതിച്ചു. ഇരുവരും ചേര്ന്ന് 89 റണ്സിന്റെ കൂട്ടുകെട്ടുയര്ത്തി. പത്തോവറില് 96-ല് രണ്ട് എന്ന നിലയിലായിരുന്നു സ്കോട്ട്ലൻഡ്.

ബുംറ 2.0 ഏറ്റവും അപകടകരമായ വേര്ഷന്, സമ്പൂര്ണ്ണനായ ഫാസ്റ്റ് ബൗളര്: ബാലാജി

മക്കല്ലന് ആറ് സിക്സും രണ്ട് ബൗണ്ടറിയും സഹിതം 34 പന്തില് 60 റണ്സെടുത്തപ്പോൾ ക്യാപ്റ്റന് ബെറിങ്ടണ് 31 പന്തില് 42 റണ്സും നേടി. മുന്സി (23 പന്തില് 35), മാത്യൂ ക്രോസ് (11 പന്തില് 18) എന്നിവരും രണ്ടക്കം കടന്നു. ഓസ്ട്രേലിയക്കുവേണ്ടി മാക്സ്വെല് രണ്ട് വിക്കറ്റ് വീഴ്ത്തി. നഥാന് എലിസ്, ആഗര്, സാംപ എന്നിവര് ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

To advertise here,contact us