ഇന്ത്യയ്ക്ക് ഇരട്ടിമധുരം; ജൂണിലെ മികച്ച ഐസിസി താരങ്ങളായി ബുംറയും മന്ദാനയും

ഇതാദ്യമായാണ് ഒരു രാജ്യം ഒരേ മാസത്തെ ഐസിസിയുടെ പുരുഷ-വനിതാ പുരസ്കാരങ്ങള് നേടുന്നത്

ന്യൂഡല്ഹി: ഐസിസിയുടെ കഴിഞ്ഞ മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംറയ്ക്ക്. ജൂണിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും ഇന്ത്യയെ തേടിയെത്തി. ഓപ്പണര് സ്മൃതി മന്ദാനയാണ് ഐസിസിയുടെ പ്ലേയര് ഓഫ് ദ മന്തായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് ഒരു രാജ്യം ഒരേ മാസത്തെ ഐസിസിയുടെ പുരുഷ-വനിതാ പുരസ്കാരങ്ങള് നേടുന്നത്.

Yet another remarkable achievement for the #T20WorldCup Champion! 🏆@Jaspritbumrah93 is named as the ICC Men's Player of the Month for June 👏👏#TeamIndia pic.twitter.com/ANwByOgKOq

ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ, അഫ്ഗാന് ഓപ്പണര് റഹ്മാനുള്ള ഗുര്ബാസ് എന്നിവരെ മറികടന്നാണ് ബുംറ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ട്വന്റി 20 ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചതാണ് ബുംറയ്ക്ക് തുണയായത്. ടൂര്ണമെന്റില് ഇന്ത്യയ്ക്ക് വേണ്ടി 15 വിക്കറ്റുകള് വീഴ്ത്തിയാണ് ബുംറ നിര്ണായക താരമായത്. 8.26 ശരാശരിയിലും 4.17 ഇക്കോണമിയിലുമാണ് ബുംറ പന്തെറിഞ്ഞത്. ടി 20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ബുംറ സ്വന്തമാക്കിയിരുന്നു.

For her stellar batting display against South Africa, #TeamIndia Vice-Captain @mandhana_smriti becomes the ICC Women's Player of the Month for June 👏👏 pic.twitter.com/MDvnk1VmCv

അതേസമയം സ്മൃതി മന്ദാനയുടെ ആദ്യ ഐസിസി പ്ലേയര് ഓഫ് ദ മന്ത് പുരസ്കാരമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകര്പ്പന് ബാറ്റിങ് പ്രകടനമാണ് സ്മൃതി മന്ദാനയെ പുരസ്കാരത്തിന് അര്ഹയാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള് മന്ദാനയുടെ മിന്നും ഫോമിലാണ് ബാറ്റുവീശിയത്. തുടര്ച്ചയായ രണ്ട് സെഞ്ച്വറികള് (113, 136) അടിച്ചുകൂട്ടിയ മന്ദാന മൂന്നാം മത്സരത്തില് സെഞ്ച്വറിക്ക് അരികിലെത്തുകയും (90) ചെയ്തു.

To advertise here,contact us