അഭിമന്യു ഈശ്വരനെ പറന്നുപിടിച്ച് ധ്രുവ് ജുറേൽ; അത്ഭുതപ്പെട്ട് കെ എൽ രാഹുൽ

വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം ധ്രുവ് ജുറേൽ

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം ധ്രുവ് ജുറേൽ. ദുലീപ് ട്രോഫിയിൽ ഇന്ത്യ എയുടെ താരമാണ് ജുറേൽ. ഇന്ത്യ ബിയുടെ നായകൻ കൂടിയായ അഭിമന്യു ഈശ്വരനെ പുറത്താക്കാനാണ് ജുറേൽ തകർപ്പൻ ക്യാച്ചെടുത്തത്. ഇന്ത്യൻ പേസർ ആവേശ് ഖാൻ ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച ഈശ്വറിന്റെ ബാറ്റിൽ നിന്ന് ഒരു ഔട്ട്സൈഡ് എഡ്ജ് രൂപംകൊണ്ടു. പന്ത് സ്ലിപ്പിലേക്ക് നീങ്ങവെ വലത് വശത്തേയ്ക്ക് ഡൈവ് ചെയ്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ തകർപ്പൻ ക്യാച്ചിലൂടെ ബോൾ പിടികൂടി.

ജുറേലിന്റെ ക്യാച്ച് കണ്ട് സ്ലിപ്പിലുണ്ടായിരുന്ന കെ എൽ രാഹുൽ അത്ഭുതപ്പെട്ടു. ക്യാച്ച് പിടിക്കുന്ന രീതിയിൽ തന്റെ കൈകൾ ചേർത്തുപിടിച്ചാണ് രാഹുൽ തന്റെ ആശ്ചര്യം അറിയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ബി ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്യുകയാണ്. അഭിമന്യു ഈശ്വറിനൊപ്പം സഹഓപ്പണർ യശസ്വി ജയ്സ്വാളും വിക്കറ്റ് നഷ്ടമാക്കി.

അർജന്റീനൻ ടീമിൽ നമ്പർ 10, നമ്പർ 11 ജഴ്സി ആര് ധരിക്കും?; വ്യക്തത വരുത്തി ലിയോണൽ സ്കലോണി

Watch 📽️Dhruv Jurel's brilliant diving catch to dismiss Abhimanyu Easwaran 🔥 🔽https://t.co/KSEIO8E5YD#DuleepTrophy | @IDFCFIRSTBank

42 പന്തിൽ 13 റൺസെടുത്താണ് അഭിമന്യു ഈശ്വർ പുറത്തായത്. 59 പന്തിൽ 30 റൺസെടുത്ത യശസ്വി ജയ്സ്വാളിനെ ഖലീൽ അഹമ്മദ് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ബി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തിട്ടുണ്ട്. മുഷീർ ഖാൻ ആറ് റൺസോടെയും സർഫ്രാസ് ഖാൻ ഒമ്പത് റൺസോടെയും ക്രീസിലുണ്ട്.

To advertise here,contact us