അബ്ദുൾ ബാസിതിന് അതിവേഗ അർധ സെഞ്ച്വറി; അഞ്ച് വിക്കറ്റ് ജയത്തോടെ ട്രിവാൻഡ്രം റോയൽസ്

ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് അടിച്ചെടുത്തു.

കേരള ക്രിക്കറ്റ് ലീഗിലെ അതിവേഗ അർധ സെഞ്ച്വറി നേടി അബ്ദുൾ ബാസിത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ 22 പന്തിൽ ബാസിദ് 50 റൺസെടുത്തു. മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരേ ട്രിവാന്ഡ്രം റോയല്സ് അഞ്ച് വിക്കറ്റ് ജയം നേടി. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്സ് വിജയലക്ഷ്യം 18.1 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് ട്രിവാന്ഡ്രം റോയല്സ് മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് അടിച്ചെടുത്തു. 48 പന്തില് ആറ് സിക്സും രണ്ട് ഫോറും ഉൾപ്പടെ 72 റണ്സെടുത്ത സൽമാൻ നിസാറിന്റെ പ്രകടനമാണ് കാലിക്കറ്റിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോയൽസിനായി ശ്രീഹരി നായർ നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ കാലിൽ ഒന്ന് തൊടണം; ദുലീപ് ട്രോഫിക്കിടെ ഗ്രൗണ്ടിൽ ഓടിക്കയറി ആരാധകൻ

145 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ട്രിവാന്ഡ്രം റോയല്സിനായി റിയാസ് ബഷീർ 38, ഗോവിന്ദ് പൈ 35 എന്നിങ്ങനെ റൺസ് നേടി. തുടര്ന്നെത്തിയ ക്യാപ്റ്റന് അബ്ദുള് ബാസിതിന്റെ വേഗത്തിലുള്ള ബാറ്റിങ്ങാണ് ട്രിവാൻഡ്രത്തിന്റെ വിജയം എളുപ്പത്തിലാക്കിയത്. 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ട്രിവാൻഡ്രം റോയൽസ് വിജയികളായി. അബ്ദുള് ബാസിത് ആണ് പ്ലെയര് ഓഫ് ദി മാച്ച്.

To advertise here,contact us