കോഹ്‌ലി സമ്മാനിച്ച ബാറ്റുമായി ആകാശിന്‍റെ 'തൂക്കിയടി', ബാക്ക് ടു ബാക്ക് സിക്സർ; വൈറലായി കോഹ്‌ലിയുടെ റിയാക്ഷന്‍

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപാണ് ആകാശ് ദീപിന് കോഹ്‌ലി തന്റെ ബാറ്റ് സമ്മാനിച്ചത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യൻ പേസർ‌ ആകാശ് ദീപിന് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ബാറ്റ് സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോൾ കോഹ്‌ലി സമ്മാനിച്ച ബാറ്റുമായി ബം​​​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ കൂറ്റൻ സിക്സറുകൾ പറത്തി മിന്നും പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ആകാശ്. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെതിരെ തുടർച്ചയായി സിക്സറുകൾ നേടിയാണ് ആകാശ് ദീപ് എല്ലാവരെയും ഞെട്ടിച്ചത്.

ആകാശിന്റെ വെടിക്കെട്ട് പ്രകടനം കണ്ട വിരാട് കോഹ്‌ലിയുടെ പ്രതികരണവും ആരാധകർ ഏറ്റെടുത്തു. താൻ സമ്മാനിച്ച ബാറ്റുകൊണ്ട് ആകാശ് തുടർച്ചയായ സിക്സർ പറത്തുന്നതുകണ്ട കോഹ്‌ലി ഡ​ഗൗട്ടിൽ ഇരുന്ന് ഏറെ സന്തോഷിക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Akashdeep 😭🔥 pic.twitter.com/NdP1ouSuBT

Akash Deep using Virat Kohli's bat and hit Six and look at King Kohli's priceless reactions. ❤️👌 pic.twitter.com/r0DkqGsgXH

ഇന്ത്യന്‍ ഇന്നിങ്‌സില്‍ 34-ാം ഓവറില്‍ ക്രീസിലെത്തിയ ആകാശ് അഞ്ച് പന്തുകള്‍ നേരിട്ട് 12 റണ്‍സെടുത്താണ് പുറത്തായത്. മെഹിദി ഹസന്റെ പന്തില്‍ ഖാലിദ് അഹമ്മദ് ക്യാച്ച് നല്‍കിയാണ് ആകാശ് മടങ്ങിയത്.

ബംഗ്ലാദേശിനെതിരെ ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപാണ് ആകാശ് ദീപിന് റോയൽ ചലഞ്ചേഴ്സിലെ സഹതാരം കൂടിയായ വിരാട് കോഹ്ലി തന്റെ ബാറ്റ് സമ്മാനിച്ചത്. ആകാശ് ദീപ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം തുറന്നുപറഞ്ഞത്. കോഹ്‌ലിയുടെ എംആര്‍എഫ് ബാറ്റുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് 'താങ്ക്യൂ ഭയ്യാ' എന്നാണ് ആകാശ് അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

To advertise here,contact us