ഒരു മര്യാദയൊക്കെ വേണ്ടേ, ഇതാണോ ഹെലികോപ്റ്റർ ഷോട്ട്?; അക്സറിനെ ട്രോളി രോഹിത്, വീഡിയോ

കപിൽ ശർമ ഷോയിലായിരുന്നു സംഭവം അരങ്ങേറിയത്. ഈ വർഷം ടി20 കിരീടം നേടിയ ഇന്ത്യൻ ടീം താരങ്ങളെ ഉൾപ്പെടുത്തി നെറ്റ്ഫ്ലിക്സിനു വേണ്ടിയുള്ള സ്പെഷ്യൽ ഷോയിലായിരുന്നു ഈ രസകരമായ നിമിഷങ്ങൾ.

മഹേന്ദ്ര സിങ് ധോണിയുടെ ട്രേഡ്മാർക്ക് ഷോട്ടാണ് ഹെലികോപ്റ്റർ ഷോട്ട് എന്ന് നമുക്കറിയാം. എന്നാൽ കൊച്ചുകുട്ടികൾ പോലും കൃത്യമായി അനുകരിക്കുന്ന ഈ ഷോട്ട് ഇന്ത്യൻ ടീമിലെ ധോണിയ്ക്കൊപ്പം വരെ കളിച്ച താരം വികലമായി അനുകരിച്ചാലോ? ആരായാലും വിമർശിക്കില്ലേ? ഹെലികോപ്റ്റർ ഷോട്ട് അനുകരിച്ചത് ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നറായ അക്സർ പട്ടേലാണ്. ഇതോടെ ഈ അനുകരണത്തിൽ തൃപ്തനാവാതെ താരത്തെ കളിയാക്കിവിട്ടത് ഇന്ത്യൻ നായകൻ രോഹിത് ശർമയും.

കപിൽ ശർമ ഷോയിലായിരുന്നു സംഭവം അരങ്ങേറിയത്. ഈ വർഷം ടി20 കിരീടം നേടിയ ഇന്ത്യൻ ടീം താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നെറ്റ്ഫ്ലിക്സിനു വേണ്ടിയുള്ള സ്പെഷ്യൽ ഷോയിലായിരുന്നു ഈ രസകരമായ നിമിഷങ്ങൾ. രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, സൂര്യകുമാർ യാദവ്, ശിവം ദൂബൈ, അർഷദീപ് സിങ് എന്നിവരും ഷോയിൽ പങ്കെടുത്തിരുന്നു.

ഷോയുടെ ഭാ​ഗമായി കാർഡിലെഴുതിയ ആളുടെ പേര് അനുകരിച്ച് കാണിക്കുന്ന സെ​ഗ്മന്റിലാണ് മഹേന്ദ്ര സിങ് ധോണിയെ അനുകരിക്കാനായി അക്സർ പട്ടേൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ഹെലികോപ്റ്റർ ഷോട്ട് വികലമായി അനുകരിച്ചത്. ഇത് കണ്ടിട്ടും ആളെ മനസിലാവാതിരുന്ന രോഹിത് എല്ലാവരും ഇങ്ങനെ തന്നെയല്ലേ സിക്സറടിക്കുന്നതെന്ന് ചോദിക്കുന്നു. ഇതോടെ അക്സറിന്റെ രക്ഷയ്ക്ക് സൂര്യകുമാർ യാദവ് എത്തുന്നു. ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് കൃത്യമായും ഭം​ഗിയായും സൂര്യ അനുകരിച്ചതോടെ രോഹിത് ഞൊടിയിട തന്നെ ധോണിയുടെ പേര് പറഞ്ഞ് ഉത്തരം കണ്ടെത്തുന്നു.

Thalla for a reason 🙌 #iykykWatch the new episode of #TheGreatIndianKapilShow Season 2, this Funnyvaar, 8 pm, only on Netflix! #TheGreatIndianKapilShowOnNetflix pic.twitter.com/JdIf2D9WGU

ഇതിനിടെയാണ് ഹെലികോപ്റ്റർ ഷോട്ട് മര്യാദയ്ക്ക് പഠിക്കണമെന്ന് തമാശരൂപേണ രോ​ഹിത് അക്സറിനോട് പറയുന്നത്. ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ രം​ഗങ്ങൾ.

To advertise here,contact us