'അവന്‍ വലിയ ഹീറോ ആകാന്‍ നോക്കുന്നുണ്ട്', ഉടനെ പുറത്താക്കണമെന്ന് രോഹിത്; വൈറലായി സ്റ്റംപ് മൈക്ക് സംഭാഷണം

ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ ന്യൂസിലാന്‍ഡിന്റെ നിര്‍ണായക താരത്തെ പുറത്താക്കുന്നതിനെ കുറിച്ച് ഓഫ്‌സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനോട് സംസാരിക്കുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരിക്കുകയാണ്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്റ്റംപ് മൈക്ക് സംഭാഷണം വൈറലാവുന്നു. ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ ന്യൂസിലാന്‍ഡിന്റെ നിര്‍ണായക താരത്തെ പുറത്താക്കുന്നതിനെ കുറിച്ച് ഓഫ്‌സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനോട് സംസാരിക്കുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ രച്ചിന്‍ രവീന്ദ്രയെ പുറത്താക്കുന്നതിനെ കുറിച്ചുള്ള സംഭാഷണത്തിന്റെ വീഡിയോ ജിയോ സിനിമയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

'എനിക്ക് ആ ഇടംകൈയ്യനെ ഉടനെ പുറത്താക്കണം. അവന്‍ വലിയ ഹീറോ ആവാന്‍ നോക്കുന്നുണ്ട്', എന്നാണ് രോഹിത് പറയുന്നത്. ഇതുകേട്ട അശ്വിന്‍ താന്‍ ബൗള്‍ ചെയ്യാമെന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Shaana for a reason 😎Watch Rohit Sharma lead #TeamIndia in the 2nd #INDvNZ Test, starting October 24, LIVE on #JioCinema, #Sports18 & #ColorsCineplex 👈#IDFCFirstBankTestTrophy #JioCinemaSports pic.twitter.com/tTUwFoTN9l

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച താരമാണ് രച്ചിന്‍ രവീന്ദ്ര. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ കിവികള്‍ക്ക് വേണ്ടി സെഞ്ച്വറി നേടിയാണ് രച്ചിന്‍ തിളങ്ങിയത്. 157 പന്തില്‍ നാല് സിക്‌സും 13 ബൗണ്ടറിയും സഹിതം 134 റണ്‍സാണ് രച്ചിന്‍ അടിച്ചുകൂട്ടിയത്. ന്യൂസിലാന്‍ഡിന് വേണ്ടി നാലാം സ്ഥാനത്തിറങ്ങിയ രച്ചിനെ 92-ാം ഓവറില്‍ കുല്‍ദീപ് യാദവാണ് വിക്കറ്റിന് മുന്നില്‍ കുരുക്കിയത്.

രച്ചിന്റെ സെഞ്ച്വറിക്കരുത്തില്‍ കിവികള്‍ ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സെടുത്തിരുന്നു. 356 റണ്‍സിന്റെ ഇന്നിങ്‌സ് ലീഡ് മറികടക്കാനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സെടുത്തു. 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം മറികടന്നു. ഇതോടെ എട്ട് വിക്കറ്റിന് ഇന്ത്യ പരാജയം വഴങ്ങുകയും ചെയ്തു.

Content Highlights: Rohit Sharma targets NZ batter Rachin Ravindra with hilarious stump-mic chatter, Video Viral

To advertise here,contact us