ഓസ്ട്രേലിയയ്ക്കെതിരായ ബോര്ഡര് ഗാവസ്കര് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്മ ക്യാപ്റ്റനും ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനുമാണ്.
🚨 NEWS 🚨Squads for India’s tour of South Africa & Border-Gavaskar Trophy announced 🔽#TeamIndia | #SAvIND | #AUSvIND pic.twitter.com/Z4eTXlH3u0
റുതുരാജ് ഗെയ്ക്വാദിനും പേസര് മുഹമ്മദ് ഷമിക്കും സ്പിന്നര് കുല്ദീപ് യാദവിനും സ്ക്വാഡില് ഇടം ലഭിച്ചില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില് അരങ്ങേറിയ യുവ പേസര് മായങ്ക് യാദവും ടീമില് നിന്ന് പുറത്തായി. കെ എല് രാഹുല് ടീമില് സ്ഥാനം നിലനിര്ത്തിയപ്പോള് സര്ഫറാസ് ഖാനും ടീമിലുണ്ട്.
ആഭ്യന്തര ക്രിക്കറ്റില് മികച്ച പ്രകടനം പുറത്തെടുത്ത അഭിമന്യു ഈശ്വരന്, നിതീഷ് കുമാര് റെഡ്ഡി, ഹര്ഷിത് റാണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്. ട്രാവലിങ് താരങ്ങളായി ഫാസ്റ്റ് ബൗളര്മാരായ മുകേഷ് കുമാര്, നവ്ദീപ് സെയ്നി, ഖലീല് അഹമ്മദ് എന്നിവരും ഇടംനേടി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന് ടീം: രോഹിത് ശര്മ (ക്യാപ്റ്റന്), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്), യശസ്വി ജയ്സ്വാള്, അഭിമന്യു ഈശ്വരന്, ശുഭ്മാന് ഗില്, വിരാട് കോഹ്ലി, കെ എല് രാഹുല്, റിഷഭ് പന്ത്, സര്ഫറാസ് ഖാന്, ധ്രുവ് ജുറെല്, ആര് അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്ഷിത് റാണ, നിതീഷ് കുമാര് റെഡ്ഡി, വാഷിംഗ്ടണ് സുന്ദര്.
റിസര്വ് താരങ്ങള്: മുകേഷ് കുമാര്, നവ്ദീപ് സെയ്നി, ഖലീല് അഹമ്മദ്
Content Highlights: BCCI announces India's squad for Border-Gavaskar Trophy 2024-25