കാത്തിരിപ്പിന് അവസാനം; ധോണി കളിക്കും, ബട്ലറില്ലാതെ RR, പഞ്ചാബിന്റെ ചാണക്യതന്ത്രം: IPL റീടെന്‍ഷന്‍ ലിസ്റ്റ്

സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്.

ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസും കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സും ശ്രേയസ് അയ്യരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലനിർത്തിയില്ല.

മുംബൈ ഇന്ത്യന്‍സ് : ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, തിലക് വർമ

ചെന്നൈ സൂപ്പര്‍ കിങ്‌സ് : റുതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാണ, ശിവം ദൂബെ, മഹേന്ദ്ര സിങ് ധോണി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു : വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍, യാഷ് ദയാൽ

ഡല്‍ഹി ക്യാപിറ്റല്‍സ് : അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്ര റസ്സൽ, ഹര്‍ഷിത് റാണ, രമൺദീപ് സിങ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് : നിക്കോളാസ് പൂരാന്‍, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, ആയുഷ് ബദോനി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ഹെൻ‍റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി

ഗുജറാത്ത് ടൈറ്റന്‍സ് : റാഷിദ് ഖാൻ, ശുഭ്മന്‍ ഗില്‍, സായി സുദര്‍ശന്‍, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ

പഞ്ചാബ് കിങ്‌സ് : ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ്

രാജസ്ഥാന്‍ റോയല്‍സ് : സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ.

Content Highlights: Indian Premier League 2025 Retentions Announced

To advertise here,contact us