അന്ന് പോണ്ടിങ്ങിന്റെ ഓസീസ് 93ന് ഓൾ ഔട്ടായ സ്റ്റേഡിയം; നാലാം ഇന്നിങ്സിൽ ബാറ്റർമാർ വാഴാത്ത വാംഖഡെയിലെ ചരിത്രം

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് 143 റൺസിന്റെ രണ്ടാം ഇന്നിം​ഗ്സ് ലീഡ് ഇതിനകം നേടിക്കഴിഞ്ഞു

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീം വിജയപ്രതീക്ഷയിലാണ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് ആശ്വാസ ജയമാണ് ലക്ഷ്യം. എന്നാൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ചരിത്രമാണ് ഇന്ത്യൻ ആരാധകരെ ഭയപ്പെടുത്തുന്നത്. വാംഖഡെയില്‍ നാലാം ഇന്നിം​ഗ്സിൽ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും ഉയർന്ന സ്കോർ 164 റണ്‍സാണ്. 2000ത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ ഈ ലക്ഷ്യത്തിലെത്തിയത്. ഇത് ഒഴിവാക്കിയാൽ മുംബൈയിൽ നാലാം ഇന്നിംഗ്സിൽ ഒരു ടീം പോലും 100ന് മുകളിൽ റൺസ് പിന്തുടർന്ന് വിജയിച്ചിട്ടില്ല.

1980ൽ ഇന്ത്യയ്ക്കെതിരെ ഇം​ഗ്ലണ്ട് 98 റൺസ് പിന്തുടർന്ന് 10 വിക്കറ്റ് വിജയം നേടിയിരുന്നു. ഇതാണ് മുംബൈയിൽ ഒരു ടീം പിന്തുടർന്ന് വിജയിക്കുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ. 2004ൽ ഇന്ത്യയുടെ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ 93 റൺസിന് ഓൾ ഔട്ടായതും ഈ സ്റ്റേഡിയത്തിലാണ്.

Also Read:

Cricket
രണ്ടാം ഇന്നിം​ഗ്സിലും തകർന്ന് ന്യൂസിലാൻഡ്, ഒമ്പത് വിക്കറ്റ് നഷ്ടമായി; ലീഡ് 143 റൺസ് മാത്രം

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് 143 റൺസിന്റെ രണ്ടാം ഇന്നിം​ഗ്സ് ലീഡ് നേടിക്കഴിഞ്ഞു. രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ് ഇപ്പോൾ. വാംഖഡെയിലെ പിച്ച് സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുമുണ്ട്. മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ അത് ചരിത്രമാകുമെന്ന് ഉറപ്പാണ്.

Content Highlights: What is the highest 4th innings target ever chased at Wankhede?

To advertise here,contact us