ഹോങ്കോങ് ക്രിക്കറ്റ് സിക്സസ്; ശ്രീലങ്ക ചാംപ്യന്മാർ

ഇത് മൂന്നാം തവണയാണ് ശ്രീലങ്ക ഹോങ്കോങ് സിക്സസ് ചാംപ്യന്മാരാകുന്നത്

ഹോങ്കോങ് ക്രിക്കറ്റ് സിക്സസ് ടൂർണമെന്റിന്റെ 20-ാം പതിപ്പിൽ ശ്രീലങ്ക ചാംപ്യന്മാർ. ഫൈനലിൽ പാകിസ്താനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്കയുടെ കിരീട നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 5.2 ഓവറിൽ 72 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ശ്രീലങ്ക അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇത് മൂന്നാം തവണയാണ് ശ്രീലങ്ക ഹോങ്കോങ് സിക്സസ് ചാംപ്യന്മാരാകുന്നത്. 17 വർഷത്തിന് ശേഷമാണ് ശ്രീലങ്ക ഹോങ്കോങ് ക്രിക്കറ്റിൻറെ രാജാക്കന്മാരാകുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനായി മുഹമ്മദ് അഖ്‌ലാഖ് 48 റൺസ് നേടി. മറ്റാർക്കും തിളങ്ങാനാകാതെ വന്നതോടെയാണ് പാകിസ്താൻ ചെറിയ സ്കോറിലേക്ക് ഒതുങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തി. 34 റൺസെടുത്ത സന്ദുൻ വീരക്കൊടിയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ.

Also Read:

Cricket
ഈ തോൽവി എങ്ങനെ സഹിക്കും? വാംഖഡെയിൽ കളി മറന്ന് ഇന്ത്യൻ നിര, ചരിത്രം കുറിച്ച് കിവീസ്; പരമ്പര തൂത്തുവാരി

ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടവർക്കുള്ള പ്ലേറ്റ് ലീ​ഗിൽ ദക്ഷിണാഫ്രിക്ക വിജയിച്ചു. യുഎഇയെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക പ്ലേറ്റ് ലീ​ഗ് ചാംപ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ യുഎഇയ്ക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 95 റൺസിലെത്താനേ സാധിച്ചുള്ളു. ​ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടവർക്കുള്ള ബൗൾ ലീ​ഗിൽ ഒമാൻ ചാംപ്യന്മാരായി. ഇം​ഗ്ലണ്ട് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെ ഒമാൻ മറികടന്നു.

Content Highlights: Sri Lanka crowned Hong Kong Sixes CHAMPIONS after 17 years

To advertise here,contact us