വേണമെങ്കിൽ, സെലക്ടർമാർ വിളിച്ചാൽ ഞാൻ ഇന്ത്യയ്ക്കെതിരെ കളിക്കാം; പക്ഷേ, നിർബന്ധിക്കണം!: വാർണർ

കഴിഞ്ഞ ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്ന വാർണർ പക്ഷെ സ്വന്തം മണ്ണിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയുമായുള്ള ബോർഡർ ഗവാസ്‌കർ ട്രോഫി നവംബർ 22 ന് ആരംഭിക്കാനിരിക്കെ പരമ്പരയിൽ കളിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി ഓസീസ് താരം ഡേവിഡ് വാർണർ. കഴിഞ്ഞ ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്ന താരം പക്ഷെ സ്വന്തം മണ്ണിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സെലക്ടർമാർ തന്നെ വിളിച്ചാൽ മാത്രമെ തീരുമാനത്തിൽ നിന്നും യു ടേൺ എടുക്കുകയുള്ളൂവെന്നും ഏത് സമയവും തന്റെ സെൽ ഫോൺ തയ്യാറാണെന്നും താരം വ്യക്തമാക്കി. അതേ സമയം താരത്തെ ടീമിൽ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ തത്കാലം ബോർഡ് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പ്രതികരിച്ചു. നവംബർ 22 വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Cricket
എഴുതി തള്ളാനായിട്ടില്ല, ഓസീസിനെതിരായ അയാളുടെ ട്രാക്ക് റെക്കോർഡ് നോക്കൂ; കോഹ്‌ലിക്ക് പിന്തുണയുമായി ശ്രീകാന്ത്

ഓസീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായ ഡേവിഡ് വാർണർ 112 മത്സരങ്ങളിൽ നിന്ന് 8786 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 26 സെഞ്ച്വറികളും 37 അർധ സെഞ്ച്വറികളുമുണ്ട്.

വാർണറുടെ വിരമിക്കലിന് ശേഷം ഓസ്‌ട്രേലിയക്ക് ടെസ്റ്റിൽ ഉസ്മാൻ ഖവാജയ്ക്ക് പങ്കാളിയായി ഇത് വരെയും ഒരു സ്ഥിര ഓപ്പണറെ കണ്ടെത്താനായിട്ടില്ല. വെറ്ററൻ ബാറ്റർ സ്റ്റീവ് സ്മിത്തിനെ ആ സ്ഥാനത്ത് പരീക്ഷിച്ചെങ്കിലും വിജയിച്ചിരുന്നില്ല. മാർക്കസ് ഹാരിസ്, കാമറൂൺ ബാൻക്രോഫ്റ്റ്, സാം കോൺസ്റ്റാസ് എന്നിവരാണ് നിലവിൽ ഓസീസിന്റെ ഓപ്പണിങ് ഒപ്‌ഷനുകൾ. ഇവരെ കൂടാതെ ഇന്ത്യ എക്കെതിരെ മികച്ച പ്രകടനം നടത്തിയ യുവ താരം നഥാൻ മക്‌സ്വീനിയും പരിഗണനയിലുണ്ട്.

Content Highlights: David Warner issues a clarification on his comeback for Australia in Border Gavaskar Trophy

To advertise here,contact us