കൊൽക്കത്ത തന്നെ നിലനിർത്തിയില്ലെന്നറിഞ്ഞപ്പോൾ കരഞ്ഞുപോയി, ലേലത്തിൽ വാങ്ങിയാൽ സന്തോഷം; വെങ്കടേഷ് അയ്യർ

കഴിഞ്ഞ ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്ക്കായി വിജയ റൺസ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ നിലനിർത്തിയില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയതായി ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ. ‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശരിക്കും ഒരു കുടുംബമാണ്. അത് പതിനാറോ ഇരുപത്തിഅഞ്ചോ താരങ്ങൾ മാത്രമല്ല. ടീം മാനേജ്മെന്റ്, സ്റ്റാഫുകൾ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റീട്ടെൻഷൻ ലിസ്റ്റിൽ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞിരുന്നു.’ വെങ്കടേഷ് അയ്യർ പറഞ്ഞു.

'താരലേലത്തിൽ കൊൽക്കത്ത എനിക്ക് വേണ്ടി ശ്രമിക്കുമോയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണ് ഞാൻ ലേലത്തെ കാണുന്നത്. കൊൽക്കത്ത എന്നെ വീണ്ടും വാങ്ങിയാൽ അതാണ് സന്തോഷം', വെങ്കടേഷ് അയ്യർ പ്രതികരിച്ചു. 2021ൽ കൊൽക്കത്ത ഫൈനലിലെത്തിയപ്പോൾ മുതൽ 2024ലെ കിരീടനേട്ടത്തിൽ വരെ ടീമിന്റെ ഭാഗമായ താരമാണ് വെങ്കടേഷ്.

കഴിഞ്ഞ ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്ക്കായി വിജയ റൺസ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു. ‘സത്യം പറഞ്ഞാൽ കൊൽക്കത്ത നിലനിർത്തിയ താരങ്ങളെല്ലാം വളരെ മികച്ചവരാണ്. പക്ഷേ റിട്ടൻഷൻ ലിസ്റ്റിൽ ഉൾപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. കൊൽക്കത്തയാണ് എന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ഞാൻ ഈ ടീമിനായി ചെയ്തിട്ടുണ്ട്, വെങ്കടേഷ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി നാല് അർധ സെഞ്ച്വറികൾ അടക്കം 370 റൺസാണ് താരം നേടിയത്. ഐപിഎൽ കരിയറിൽ ആകെ മൊത്തം 50 മാച്ചുകളിൽ 11 അർധ സെഞ്ച്വറികൾ അടക്കം 1326 റൺസാണ് നേടിയിട്ടുള്ളത്.

Also Read:

Cricket
മറ്റുള്ളവരെപ്പോലെ 20 കളിലല്ല, 30 കളുടെ മധ്യത്തിലാണ്, രോഹിത്തിനും വിരാടിനും ഓസീസ് പര്യടനം കടുപ്പമായിരിക്കും

Content Highlights: Venkatesh Iyer on retention plan of KKR

To advertise here,contact us