മറ്റുള്ളവരെപ്പോലെ 20 കളിലല്ല, 30 കളുടെ മധ്യത്തിലാണ്, രോഹിത്തിനും വിരാടിനും ഓസീസ് പര്യടനം കടുപ്പമായിരിക്കും

വരാനിരിക്കുന്ന പരമ്പരയിൽ റൺസ് നേടിയില്ലെങ്കിൽ അവരെ രണ്ടുപേരേയും ടെസ്റ്റിൽ നിന്ന് മാറ്റിനിർത്തണമെന്നതടക്കമുള്ള ചർച്ചകൾ ഉയരാൻ സാധ്യതയുണ്ട്. ​ഗവാസ്കർ നിരീക്ഷിക്കുന്നത് ഇങ്ങനെ.

ഓസീസ് പര്യടനം ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും കടുപ്പമേറിയതായിരിക്കുമെന്ന് ഇതിഹാസ ഇന്ത്യൻ താരം സുനിൽ​ ​ഗവാസ്കർ. 12 വർഷത്തിനു ശേഷം ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനോട് ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ പേരു കേട്ട ബാറ്റിങ് നിരയാണ് പരമ്പരയിൽ ടീമിനെ ആകെ നിരാശപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി ആറ് ഇന്നിങ്സിൽ നിന്നായി നേടിയത് 93 റൺസാണ്. രോഹിത്താവട്ടെ ആറ് ഇന്നിങ്സിൽ നിന്നായി നേടിയത് 91 റൺസും. ഇവരുടെ പരാജയമാണ് ടീം ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം. ഹോം കണ്ടീഷനിലുള്ള 18 സീരീസിനു ശേഷമാണ് ഇന്ത്യൻ ടീം പരാജയപ്പെടുന്നത്.

Also Read:

Cricket
ഇന്ത്യൻ ക്രിക്കറ്റിന് ഇത് തോൽവിയുടെ സമയം; എവിടെപോയാലും വിജയമില്ല

ടീമിലെ എല്ലാവരും സമ്മർദത്തിലായിരിക്കും. മറ്റുള്ളവരെപ്പോലെ 20 കളിലല്ല, 30 കളുടെ മധ്യത്തിലാണ്. ഇതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ കൂടുതൽ കളിക്കുന്നതിനനുസരിച്ച് നിങ്ങളുടെ തയ്യാറെടുപ്പുകൾ നന്നാവും. ഇതാണ് മോ‍ഡേൺ ഡേ ക്രിക്കറ്റ് ഡിമാൻഡ് ചെയ്യുന്നത്. വരാനിരിക്കുന്ന പരമ്പരയിൽ റൺസ് നേടിയില്ലെങ്കിൽ അവരെ രണ്ടുപേരേയും ടെസ്റ്റിൽ നിന്ന് മാറ്റിനിർത്തണമെന്നതടക്കമുള്ള ചർച്ചകൾ ഉയരാൻ സാധ്യതയുണ്ട്. ​ഗവാസ്കർ നിരീക്ഷിക്കുന്നത് ഇങ്ങനെ.

Also Read:

Cricket
'ഇന്ത്യൻ ടീം ആത്മപരിശോധന നടത്തണം'; പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ

ഗൗതം ഗംഭീര്‍ മുഖ്യപരിശീലകനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം രണ്ടാമത്തെ പരമ്പരയാണ് ഇന്ത്യ പരാജയം വഴങ്ങുന്നത്. ജൂലൈ ഒടുവില്‍ ശ്രീലങ്കന്‍ പരമ്പരയിലാണ് ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റത്. ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര കൈവിട്ടു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയോട് ഏകദിന പരമ്പരയില്‍ പരാജയപ്പെടുന്നത്. പിന്നാലെയാണ് ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയത്. 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ സമ്പൂര്‍ണ്ണമായി ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്.

വരാനിരിക്കുന്ന ഓസീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ 4- 0 ത്തിന് ജയിച്ചാൽ ആണ് ഇന്ത്യയ്ക്ക് ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് മറ്റ് ടീമുകളുടെ പോയിന്റ് നിലയൊന്നും നോക്കാതെ നേരിട്ട് ഫൈനലിലേക്കെത്താൻ കഴിയുകയുള്ളൂ.

Content Highlights: Gavasker says it will be tougher for Rohit Sharma and Virat Kohli in Australia

To advertise here,contact us