ഹൈബ്രിഡ് മോഡലിന് പാകിസ്താന് സമ്മതം അല്ലെങ്കിൽ ചാംപ്യൻസ് ട്രോഫി ദക്ഷിണാഫ്രിക്കയിൽ; റിപ്പോർട്ട്

വേദിമാറ്റം ഉണ്ടായാൽ ടൂർണമെന്റിൽ നിന്ന് പിന്മാറാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ നീക്കം

അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മാതൃകയിൽ നടത്താൻ പാകിസ്താൻ തയ്യാറായില്ലെങ്കിൽ ടൂർണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാൻ ആലോചന. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന് അറിയിച്ചതോടെയാണ് ഹൈബ്രിഡ് മോഡലെന്ന നിർദ്ദേശം വന്നത്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി യു എ ഇയിലോ ശ്രീലങ്കയിലോ നടത്താൻ ആലോചന നടന്നിരുന്നു. എന്നാൽ ഈ നിർദ്ദേശം പാകിസ്താൻ ക്രിക്കറ്റ് അം​ഗീകരിച്ചില്ല. ഇതോടെയാണ് ടൂർണമെന്റ് പൂർണമായും മറ്റൊരു വേദിയിലേക്ക് മാറ്റുന്നത് പ​രി​ഗണിക്കുന്നത്. ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ വേദിമാറ്റം ഉണ്ടായാൽ ടൂർണമെന്റിൽ നിന്ന് പിന്മാറാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന് ബിസിസിഐ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചത്. പിന്നാലെ ഐസിസി ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചു.

Also Read:

Cricket
ചാംപ്യൻസ് ട്രോഫിയിൽ വേദിമാറ്റത്തിന് നീക്കം, ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ; റിപ്പോർട്ട്

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് കാരണം. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനും ന്യൂസിലാൻഡും ബം​ഗ്ലാദേശും ഉൾപ്പെടുന്ന ​ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തിയാൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദിയിലേക്ക് പാകിസ്താന് സഞ്ചരിക്കേണ്ടി വരും.

Content Highlights: Champions Trophy 2025 In South Africa If Pakistan Refuses Hybrid Model

To advertise here,contact us