മൂന്നാം ടി20 യിൽ ഓപണിങ് ജോഡിയിൽ മാറ്റം; സഞ്ജുവിനൊപ്പമെത്തുക മറ്റൊരു യുവ വിക്കറ്റ് കീപ്പർ?

അഭിഷേക് ശർമയുടെ മോശം പ്രകടനം ടീമിന്റെ തുടക്കത്തെ നന്നേ ബാധിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്.

നാല് മത്സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾ അവസാനിച്ചപ്പോൾ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 61 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരം ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പിടിച്ചെടുത്തു. മുൻ നിര ബാറ്റർമാർ തിളങ്ങാത്തതാണ് ഇന്ത്യയ്ക്ക് വിനയായത്.

പരമ്പര പിടിച്ചെടുക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുക അനിവാര്യമായിരിക്കെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്താൻ ഇന്ത്യ തയ്യാറായേക്കുമെന്നാണ് സൂചന.

Also Read:

Cricket
ജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം; രഞ്ജിയിൽ ഇന്ത്യൻ താരനിര അണിനിരക്കുന്ന ഹരിയാനയെ നേരിടാൻ കേരളം

ഓപണർ അഭിഷേക് ശർമ്മയുടെ കാര്യത്തിലായിരിക്കും ആദ്യമാറ്റമുണ്ടാവുക. വലിയ പ്രതീക്ഷയുമായെത്തിയ യുവ ഓപ്പണറായ അഭിഷേക് ശര്‍മ നിലവിൽ മോശം ഫോമിലാണ് കളിക്കുന്നത്. സിംബാംബ്‌വേക്കെതിരെ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് താരത്തിന് സ്ഥിരത നിലനിർത്താനായില്ല. അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സില്‍ നിന്ന് അഭിഷേക് ശര്‍മ നേടിയത് വെറും 70 റണ്‍സാണ്.

അഭിഷേക് ശർമയുടെ മോശം പ്രകടനം ടീമിന്റെ തുടക്കത്തെ നന്നേ ബാധിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അഭിഷേകിനെ മൂന്നാം ടി20യിൽ പുറത്തിരുത്താൻ സാധ്യതയുണ്ട്. പകരം സഞ്ജുവിനൊപ്പം പുതിയ ഓപ്പണിങ് ജോഡിയെയായിരിക്കും ഇന്ത്യ പരീക്ഷിക്കുക. അങ്ങനെയെങ്കിൽ അഭിഷേകിന് പകരം ജിതേഷ് ശര്‍മ പ്ലെയിങ് ഇലവനിലേക്കെത്തും. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമെന്ന നിലവിൽ പവര്‍പ്ലേ മുതലാക്കാന്‍ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് സാധിക്കുമെന്നാണ് ആരാധകരും പറയുന്നത്, എന്നാൽ മധ്യനിരബാറ്ററായ ജിതേഷിനെ ഓപ്പണിങ്ങിലേക്ക് കൊണ്ട് വന്നാൽ അത് എത്രമാത്രം വിജയിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.

Content Highlights: India new opening pair with sanju-samson replacing abhishek sharma

To advertise here,contact us