'എല്ലാവരും പറയുന്നു ഐപിഎൽ മനോഹരമായ ടൂർണമെന്റ് ആണെന്ന്': ജെയിംസ് ആൻഡേഴ്സൺ

ഐപിഎല്ലിന് മുമ്പായി നെറ്റ്സിൽ പരിശീലനം നടത്തുന്നുണ്ടെന്ന് ആൻഡേഴ്സൺ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് മുമ്പായി പ്രതികരണവുമായി ഇം​ഗ്ലണ്ട് മുൻ പേസർ ജെയിംസ് ആൻഡേഴ്സൺ. 42കാരനായ ആൻഡേഴ്സൺ മെ​ഗാലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിരുന്നു. 'ലേലത്തിനായി പേര് നൽകിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഇത്രയും പ്രതികരണങ്ങൾ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എനിക്ക് ഐപിഎലിന്റെ സന്തോഷം അനുഭവിക്കാൻ കഴിയണം. കാരണം എല്ലാവരും പറയുന്നത് ഐപിഎൽ മനോഹരമായ ടൂർണമെന്റ് ആണെന്നാണ്'. ദ ​ഗ്വാർഡിയന് നൽകിയ അഭിമുഖത്തിൽ ആൻഡേഴ്സൺ പറഞ്ഞു.

'ഐപിഎല്ലിന് മുമ്പായി നെറ്റ്സിൽ പരിശീലനം നടത്തുന്നുണ്ട്. പാകിസ്താനിൽ ടെസ്റ്റ് കളിച്ചപ്പോൾ കുറച്ച് സമയം ഞാൻ‌ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. ന്യൂസിലാൻഡ് പരമ്പരയിൽ കൂടുതൽ സമയം പന്തെറിയും. എനിക്ക് പ്രായമാകുന്നുവെന്നത് സത്യമാണ്. 20 വർഷത്തോളം ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. അതിനേക്കാൾ വലുതല്ല ട്വന്റി 20യിൽ നാല് ഓവർ എറിയുന്നത്," നിലവിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ബൗളിങ് പരിശീലകൻ കൂടിയായ ആൻഡേഴ്സൺ വ്യക്തമാക്കി.

ഐപിഎൽ ലേലത്തിൽ ജെയിംസ് ആൻഡേഴ്സണ് 1.25 കോടിയാണ് അടിസ്ഥാന വില. 2014ലാണ് ആൻഡേഴ്സൺ ഒടുവിൽ ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്. ഒരിക്കലും ഐപിഎല്ലിൽ കളിക്കാൻ ആൻഡേഴ്സണ് അവസരം ലഭിച്ചിട്ടുമില്ല. ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിനുള്ള മെ​ഗാതാരലേലം നവംബർ 24, 25 തിയതികളിൽ നടക്കും. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.

Also Read:

Cricket
ഹൈബ്രിഡ് മോഡലിന് പാകിസ്താന് സമ്മതം അല്ലെങ്കിൽ ചാംപ്യൻസ് ട്രോഫി ദക്ഷിണാഫ്രിക്കയിൽ; റിപ്പോർട്ട്

ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ലേലത്തിന് പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാ​ഗമാകും. ഇം​ഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Content Highlights: Jimmy Anderson excites IPL auction registration

To advertise here,contact us