സഞ്ജുവിന്റെ കൂറ്റന്‍ സിക്‌സര്‍ മുഖത്ത് പതിച്ചു, കരഞ്ഞ് യുവതി, ഉടനെ പ്രതികരിച്ച് താരം, വീഡിയോ വൈറല്‍

ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീണ്ടും വെടിക്കെട്ട് സെഞ്ച്വറി നേടി ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. നാലാം ടി20യില്‍ 56 പന്തില്‍ പുറത്താവാതെ 109 റണ്‍സാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചെടുത്തത്. ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Also Read:

Cricket
സെഞ്ച്വറിയടിച്ച് സഞ്ജുവും തിലകും; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 'ഇന്ത്യന്‍ റണ്‍മല'

ഇതിനിടെ സഞ്ജുവിന്റെ കൂറ്റന്‍ സിക്‌സര്‍ ഗാലറിയില്‍ കളി കാണാനെത്തിയ യുവതിയുടെ മുഖത്താണ് ചെന്ന് പതിച്ചത്. നിലത്ത് പിച്ച് ചെയ്തതിന് ശേഷം പന്ത് നേരെ യുവതിയുടെ മുഖത്ത് പതിച്ചത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ വേദനകൊണ്ട് കരഞ്ഞ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതുകണ്ടതും നിരാശയോടെ സഞ്ജു യുവതിയോട് മാപ്പുചോദിക്കുന്നുണ്ട്. യുവതിയുടെ മുഖത്ത് ആരോ ഐസ് വെച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.

Sanju Samson immediately apologized to the fan after his six accidentally struck her pic.twitter.com/7mACXAxquw

അതേസമയം സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ കരുത്തില്‍ നാലാം ടി20യില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ 3-1 ന് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Content Highlights: Sanju Samson's Six Hits A Girl On Face; Breaks Down In Tears, Video

To advertise here,contact us