സയ്യീദ് മുഷ്താഖ് അലി ട്രോഫി; മുംബൈ ടീമിനെ ശ്രേയസ് അയ്യർ നയിക്കും

നവംബർ 23 മുതലാണ് സയ്യീദ് മുഷ്താഖ് അലി ടൂർണമെന്റിന് തുടക്കമാകുന്നത്.

സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മുംബൈ ടീമിനെ ശ്രേയസ് അയ്യർ നയിക്കും. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന സൂര്യകുമാർ യാദവിനെ മുംബൈ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. രഞ്ജി ട്രോഫിയിലെ മുംബൈയെ നയിക്കുന്ന അജിൻക്യ രഹാനെയ്ക്കും ടീമിൽ സ്ഥാനമുണ്ട്. അച്ചടക്ക നടപടിയെടുത്ത് രഞ്ജി ടീമിൽ നിന്ന് ഒഴിവാക്കിയ പൃഥി ഷായാണ് ടീമിലെ മറ്റൊരു താരം.

നവംബർ 23 മുതലാണ് സയ്യീദ് മുഷ്താഖ് അലി ടൂർണമെന്റിന് തുടക്കമാകുന്നത്. അതേ ദിവസം രാവിലെ 11 മണിക്ക് നടക്കുന്ന മത്സരത്തിൽ ​ഗോവയാണ് മുംബൈയുടെ ആദ്യ എതിരാളികൾ. 27ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ മഹാരാഷ്ട്രയെയും 29ന് നടക്കുന്ന മൂന്നാം മത്സരത്തിൽ മുംബൈ കേരളത്തെയും നേരിടും.

Also Read:

Cricket
മുഹമ്മദ് ഷമിയുടെ മടങ്ങിവരവ് ഓസീസ് പരമ്പരയുടെ രണ്ടാം പകുതിയിൽ; റിപ്പോർട്ട്

സയ്യീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), പൃഥി ഷാ, ആൻ​ഗ്രീഷ് രഘുവംശി, ജയ് ബിസ്ത, അജിൻക്യ രഹാനെ, സിദ്ദേഷ് ലാഡ്, സൂര്യാൻഷ് ഷെഡ്ജ്, സൈരാജ് പാട്ടീൽ, ഹാർദിക് ടാമോർ (വിക്കറ്റ് കീപ്പർ), ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പർ), ഷംസ് മുളാനി, ഹിമൻഷു സിങ്, തനൂഷ് കോട്യാൻ, ഷാർദുൽ താക്കൂർ, മോഹിത് അവാസ്തി, റോയ്സ്റ്റൺ ഡിയാസ്, ജൂനെദ് ഖാൻ.

Content Highlights: Mumbai name Shreyas Iyer-led squad for Syed Mushtaq Ali Trophy

To advertise here,contact us