ആദ്യം റൗഫ്, പിന്നെ അഫ്രീദി; സ്റ്റോയിൻസിന്റെ പ്രഹരശേഷിയിൽ ഓസീസ് പരമ്പര കൊണ്ടു പോയ 2 ഓവറുകൾ

പാകിസ്താനും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ട്വന്റി 20യിലാണ് സ്റ്റോയിൻസിന്റെ വെടിക്കെട്ട്.

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർക്കസ് സ്റ്റോയിൻസിന്റെ ബാറ്റിന്റെ പ്രഹരശേഷി അറിഞ്ഞ് പാകിസ്താൻ പേസർമാരായ ഹാരിസ് റൗഫും ഷഹീൻ ഷാ അഫ്രീദിയും. പാകിസ്താനും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ട്വന്റി 20യിലാണ് സ്റ്റോയിൻസിന്റെ വെടിക്കെട്ട്. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന്റെ ഒമ്പതാം ഓവറിലാണ് സ്റ്റോയിനിസ് തന്റെ വിസ്ഫോടന ശേഷി ആദ്യം പുറത്തെടുത്തത്.

റൗഫ് എറിഞ്ഞ ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം സ്റ്റോയിൻസ് 25 റൺസ് അടിച്ചെടുത്തു. പിന്നാലെ ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും സ്റ്റോയിൻസിന്റെ വകയായിരുന്നു. ഈ ഓവറിൽ ആകെ 25 റൺസ് പിറന്നു. മത്സരത്തിൽ 27 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 61 റൺസെടുത്ത സ്റ്റോയിൻസ് പുറത്താകാതെ നിന്നു. മാർക്കസ് സ്റ്റോയിൻസിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്.

Also Read:

Cricket
ഒരിക്കൽ രഞ്ജി ട്രോഫിയെക്കുറിച്ച് ഒരു അറിവുമില്ലാത്ത താരം; ഇന്നോ കേരളത്തിന്റെ ഒന്നാം നമ്പർ റൺവേട്ടക്കാരൻ!

പാകിസ്താനെതിരായ ട്വന്റി 20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരുകയും ചെയ്തു. മൂന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് പാകിസ്താനെതിരായ ട്വന്റി 20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18.1 ഓവറിൽ 117 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി.

Content Highlights: Marcus Stoinis hits back to back sixes against Rauf and Afridi

To advertise here,contact us