ഓസ്ട്രേലിയയിൽ പോകാൻ ഇനിയും കാത്തിരിക്കണം; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബം​ഗാൾ ടീമിൽ ഷമിയും

മധ്യപ്രദേശിനെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബം​ഗാൾ പേസറായ മുഹമ്മദ് ഷമി പുറത്തെടുത്തത്.

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ പേസർ മുഹമ്മദ് ഷമിയും. ഇതോടെ ബോർഡർ ​ഗവാസ്കർ പരമ്പരയ്ക്കുള്ള ആദ്യ ടെസ്റ്റിൽ ഷമി ഇല്ലെന്ന് ഏതാണ്ട് ഉറപ്പായി. മധ്യപ്രദേശിനെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബം​ഗാൾ പേസറായ മുഹമ്മദ് ഷമി പുറത്തെടുത്തത്. 43.2 ഓവർ എറിഞ്ഞ താരം ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ താരത്തിന്റെ കായികക്ഷമതയിലെ സംശയങ്ങൾ അവസാനിച്ചെങ്കിലും ഏതാനും മത്സരങ്ങൾ കൂടി ആഭ്യന്തര ക്രിക്കറ്റിൽ തുടരാനാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തോട് സെലക്ടർമാർ ആവശ്യപ്പെട്ടത്. പിന്നാലെയാണ് സയ്യീദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള ബം​ഗാൾ ടീമിൽ ഷമി ഇടം പിടിച്ചത്.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷമായി താരം ​ഗ്രൗണ്ടിന് പുറത്താണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. ഈ വർഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി ​പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.

Also Read:

Cricket
ആദ്യം റൗഫ്, പിന്നെ അഫ്രീദി; സ്റ്റോയിൻസിന്റെ പ്രഹരശേഷിയിൽ ഓസീസ് പരമ്പര കൊണ്ടു പോയ 2 ഓവറുകൾ

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള ബംഗാള്‍ ടീം: സുദീപ് കുമാര്‍ ഗരാമി (ക്യാപ്റ്റന്‍), അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), സുദീപ് ചാറ്റര്‍ജി, ഷഹബാസ് അഹമ്മദ്, കരണ്‍ ലാല്‍, റിത്വിക് ചാറ്റര്‍ജി, റിത്വിക് റോയ് ചൗധരി, ഷാക്കിര്‍ ഹബീബ് ഗാന്ധി (വിക്കറ്റ് കീപ്പര്‍), രഞ്‌ജോത് സിംഗ് ഖൈറ, പ്രയാസ് റേ ബര്‍മാന്‍, അഗ്‌നിവ് പാന്‍, പ്രദീപ്ത പ്രമാണിക്, സാക്ഷം ചൗധരി, മുഹമ്മദ് ഷമി, ഇഷാന്‍ പോറെല്‍, മുഹമ്മദ് കൈഫ്, സൂരജ് സിന്ധു ജയ്സ്വാള്‍, സയന്‍ ഘോഷ്, കനിഷ്‌ക് സേത്ത്, സൗമ്യദീപ് മണ്ഡല്‍.

Content Highlights: Shami included in 22-member Bengal squad for Syed Mushtaq Ali Trophy

To advertise here,contact us