ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര; ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇരുടീമുകൾക്കും പരമ്പര നിർണായകമാണ്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. തെംബ ബാവുമ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. ബം​ഗ്ലാദേശ് പരമ്പരയിൽ വിശ്രമം അനുവദിച്ച ഓൾ റൗണ്ടർ മാർകോ ജാൻസൻ, പരിക്കിന്റെ പിടിയിലായിരുന്ന ജെറാൾഡ് കോട്സീയ എന്നിവരും മടങ്ങിയെത്തി. നവംബർ 27 മുതലാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഡിസംബർ അ‍ഞ്ച് മുതലാണ് രണ്ടാം ടെസ്റ്റ്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇരുടീമുകൾക്കും പരമ്പര നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്ക നാല് വിജയവും മൂന്ന് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങൾ കളിച്ച ശ്രീലങ്ക അഞ്ച് വിജയവും നാല് തോൽവിയും ഉൾപ്പെടെ മൂന്നാം സ്ഥാനത്തുമുണ്ട്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: തെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിൻങ്ഹാം, ജെറാൾഡ് കോർട്സീയ, ടോണി ഡെ സോർസി, മാർകോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, സെനുരാൻ മുത്തുസാമി, ഡെയ്ൻ പാറ്റേഴ്സൺ, ക​ഗീസോ റബാദ, ട്രിസ്റ്റാൻ സ്റ്റബ്സ്, റയാൻ റിക്ലത്തോൺ, കെയ്ൽ വെരേയ്നെ.

Content Highlights: South Africa captain Bavuma fit to face Sri Lanka in home Test series

To advertise here,contact us