ഓസ്ട്രേലിയയിൽ അശ്വിൻ ആ നാഴികക്കല്ല് താണ്ടുമോ?; ഇനി വേണ്ടത് ആറ് വിക്കറ്റുകൾ

ബോർഡ‍ർ-​ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

നവംബർ 23ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് വലിയ നേട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്ന് പതിപ്പുകളിൽ ഇതുവരെയായി അശ്വിന് 194 വിക്കറ്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ആറ് വിക്കറ്റുകൾ കൂടി നേടിയാൽ അശ്വിന്റെ ആകെ വിക്കറ്റുകളുടെ എണ്ണം 200 ആകും. അങ്ങനെയെങ്കിൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 200 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി രവിചന്ദ്രൻ അശ്വിൻ മാറും.

Also Read:

Cricket
'ആദ്യം അയാളൊന്ന് പരാജയപ്പെടട്ടെ, എന്നിട്ട് എഴുതിത്തള്ളാം'; സര്‍ഫറാസിനെ പിന്തുണച്ച് ഗാംഗുലി

ബോർഡ‍ർ-​ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 1992ന് ശേഷം ഇതാദ്യമായാണ് ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ വിജയം. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Ashwin Eyes 200 test championship wickets In Tests vs Australia

To advertise here,contact us