മെ​ഗാലേലത്തിൽ വിലയേറിയ താരം റിഷഭ് പന്തായിരിക്കും; പ്രവചനവുമായി റോബിൻ ഉത്തപ്പ

പഞ്ചാബ് കിങ്സും ആർസിബിയും പന്തിനെ സ്വന്തമാക്കാൻ മുന്നിലുണ്ടാകുമെന്നും ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെഗാലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുക ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തായിരിക്കുമെന്ന് മുൻ താരം റോബിൻ ഉത്തപ്പ. റിഷഭ് പന്തിന് 25–28 കോടി വരെ കിട്ടുമെന്നാണ് തനിക്കു തോന്നുന്നതെന്ന് ഉത്തപ്പ പറഞ്ഞു. ഈ ലേലത്തിലെ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന താരം പന്തായിരിക്കും. അയാൾ ഏത് ടീമിലെത്തുമെന്ന് അറിയാൻ ആ​ഗ്രഹമുണ്ട്. ക്യാപ്റ്റൻസി മികവും വിക്കറ്റ് കീപ്പർ ബാറ്ററാണെന്നതും പരിഗണിച്ച് പഞ്ചാബ് കിങ്സും ആർസിബിയും പന്തിനെ സ്വന്തമാക്കാൻ മുന്നിലുണ്ടാകുമെന്നും റോബിൻ ഉത്തപ്പ പ്രവചിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് കൈവിട്ടിരുന്നു. താരത്തിന്റെ നേതൃമികവിലും ബാറ്റിങ് കണക്കുകളിലും ടീം ഉടമകൾ തൃപ്തരല്ലെന്നാണ് അണിയറ സംസാരം.

Also Read:

Cricket
'എനിക്ക് പകരം മൂന്നാം നമ്പറിൽ അയാൾ ഇറങ്ങണം'; ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി ചേതശ്വര്‍ പുജാര

ഡൽഹി നിരയിലെ ഒന്നാം നിര താരമായത് ഓൾ റൗണ്ടർ അക്സർ പട്ടേലാണ്. 16.50 കോടി രൂപയ്ക്കാണ് അക്സറിനെ ഡൽഹി നിലനിർത്തിയത്. കുൽദീപ് യാദവിന് 13.25 കോടി രൂപയും ട്രിസ്റ്റൺ സ്റ്റബ്സിന് 10 കോടി രൂപയും നൽകി ഡൽഹി നിലനിർത്തി. അഭിഷേക് പോറലിനെ നാല് കോടി രൂപയ്ക്കാണ് ഡൽഹി നിലനിർത്തിയിരിക്കുന്നത്. 73 കോടി രൂപയാണ് ഡൽഹി ക്യാപിറ്റൽസിന് മെ​ഗാലേലത്തിന് ബാക്കിയുള്ളത്. പന്തിനെ കൂടാതെ ഡേവിഡ് വാർണർ, ആൻഡ്രിച്ച് നോർജെ, ജെയ്ക് ഫ്രെയ്സർ മക്ഗർഗ് എന്നിവരെയും ഡൽഹി ലേലത്തിനയച്ചിട്ടുണ്ട്.

Content Highlights: Robin Uthappa predicts Rishabh pant will be the costly buy in IPL 2025 mega auction

To advertise here,contact us