'സ്കോർ ചെയ്യാതെ പ്രതിരോധിച്ചു നിന്നു, വിക്കറ്റും പോയി'; ദേവ്ദത്ത് പടിക്കലിനെ വിമർശിച്ച് രവി ശാസ്ത്രി

മൂന്നാം നമ്പറിലിറങ്ങി 23 പന്ത് നേരിട്ട മലയാളി താരം റണ്‍സൊന്നുമെടുക്കാനാകാതെയാണ് പുറത്തായത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. പെര്‍ത്ത് ടെസ്റ്റില്‍ യുവഓപണര്‍ യശസ്വി ജയ്‌സ്വാള്‍ എട്ട് പന്ത് നേരിട്ട് ഡക്കിന് മടങ്ങിയതിന് പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്തും ഫ്‌ളോപ്പായിരിക്കുകയാണ്. 23 പന്ത് നേരിട്ട ഇടംകൈയ്യന്‍ ബാറ്റര്‍ റണ്‍സൊന്നുമെടുക്കാനാകാതെയാണ് കൂടാരം കയറിയത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് പുറത്താവുന്നത്.

Devdutt Padikkal dismissed for a 23 ball duck. pic.twitter.com/lXZgvR5ic7

ഇതിന് പിന്നാലെ ദേവ്ദത്തിന്റെ പ്രതിരോധ സമീപനത്തെ വിമര്‍ശിച്ചാണ് ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്. 'ദേവ്ദത്ത് പടിക്കല്‍ പ്രതിരോധിച്ച് കളിക്കുന്നതിലാണ് ശ്രദ്ധ കൊടുത്തത്. അദ്ദേഹം സ്‌കോര്‍ ചെയ്യാന്‍ നോക്കിയിട്ടേയില്ല. കമ്മിന്‍സിന്റെ ഓവറില്‍ രണ്ട് ലെങ്ത് ഡെലിവറികള്‍ പടിക്കല്‍ നേരിട്ടു. എന്നാല്‍ അവിടെയും സ്‌കോര്‍ ചെയ്യാന്‍ പടിക്കലിന് കഴിഞ്ഞില്ല. ഒരുപക്ഷേ അവിടെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മനോഭാവം മറിച്ചാവുമായിരുന്നു', രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

Also Read:

Cricket
ജഡേജയും അശ്വിനും ആകാശും സർഫറാസുമില്ല, എക്സ്പീരിയൻസിന് പുല്ലുവില; ടീം സെലക്ഷനിലെ ​'ഗംഭീര' ട്വിസ്റ്റ്

യുവതാരം ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് മൂന്നാം നമ്പറില്‍ ദേവ്ദത്തിന് വിളി ലഭിച്ചത്. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ മികവ് കാട്ടാന്‍ ദേവ്ദത്തിനായിരുന്നു. ഇതാണ് താരത്തിന് ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. എന്നാല്‍ ലഭിച്ച അവസരം മുതലെടുക്കാനാവാതെ വിക്കറ്റ് കളഞ്ഞുകുളിച്ചിരിക്കുകയാണ് ദേവ്ദത്ത്.

അതേ സമയം ഓസീസിന്റെ പേസ് ആക്രമണത്തിൽ ഇന്ത്യൻ ബാറ്റർമാർ തുടക്കത്തിൽ തന്നെ തകർന്ന് വീഴുന്ന കാഴ്ചയാണ് പെർത്തിലെ ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ കണ്ടത്. 25 ഓവർ പിന്നിട്ടപ്പോഴേക്കും ഇന്ത്യയ്ക്ക് നാല് മുൻ നിര ബാറ്റർമാരെ നഷ്ടമായി. 51 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ ചേർക്കാനായത്. ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവർ പൂജ്യത്തിന് പുറത്തായപ്പോൾ വിരാട് കോഹ്‌ലി 5 റൺസിനും കെ എൽ രാഹുൽ 26 റൺസിനും പുറത്തായി.

Content Highlights: IND vs AUS: Ravi Shastri criticises Devdutt Padikkal for 'defensive' approach

To advertise here,contact us