'സ്പീഡ് അത്ര പോര കേട്ടോ!'; ഹര്‍ഷിത്തിനെ വെല്ലുവിളിച്ച സ്റ്റാര്‍ക്കിന് മറുപടിയുമായി ജയ്‌സ്വാള്‍

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യയുടെ അരങ്ങേറ്റതാരം ഹര്‍ഷിത് റാണയ്ക്ക് സ്റ്റാര്‍ക് 'മുന്നറിയിപ്പ്' നല്‍കിയത് വാര്‍ത്തയായിരുന്നു

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വെറ്ററന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ പരിഹസിച്ച് ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യയുടെ അരങ്ങേറ്റതാരം ഹര്‍ഷിത് റാണയ്ക്ക് സ്റ്റാര്‍ക് 'മുന്നറിയിപ്പ്' നല്‍കിയത് വാര്‍ത്തയായിരുന്നു. വാലറ്റത്ത് ചെറുത്തുനില്‍ക്കുകയായിരുന്ന സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞ് ഹര്‍ഷിത് വിറപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു സ്റ്റാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബൗള്‍ ചെയ്ത ശേഷം തിരിഞ്ഞുനടക്കുകയായിരുന്ന ഹര്‍ഷിത്തിനെ നോക്കി 'ഞാന്‍ നിന്നേക്കാള്‍ വേഗത്തില്‍ പന്തെറിയും. നിനക്കത് ഓര്‍മയുണ്ടല്ലോ' എന്ന് സ്റ്റാര്‍ക്ക് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി റാണയും സ്റ്റാര്‍ക്കും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിന്റെ വാക്കുകള്‍ കേട്ട് ഹര്‍ഷിത്തും ചിരിക്കുന്നുണ്ട്.

Mitch Starc offers a little warning to Harshit Rana 😆#AUSvIND pic.twitter.com/KoFFsdNbV2

മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് സ്റ്റാര്‍ക്കിന്റെ വിക്കറ്റ് ഹര്‍ഷിത് തന്നെ സ്വന്തമാക്കുകയും ചെയ്തു. 112 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഹര്‍ഷിത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Also Read:

Cricket
'ഹര്‍ഷിത്, ഓർമയുണ്ടല്ലോ, നിന്നെക്കാള്‍ വേഗത്തില്‍ ഞാൻ പന്തെറിയും!'; സ്റ്റംപ് മൈക്കിൽ പതിഞ്ഞ സ്റ്റാർക് ഡയലോ​ഗ്

എന്നാല്‍ ഹര്‍ഷിത്തിനെ വെല്ലുവിളിച്ച സ്റ്റാര്‍ക്കിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഓപണര്‍ ജയ്‌സ്വാള്‍. 17-ാം ഓവറില്‍ പന്തെറിയാനെത്തിയ സ്റ്റാര്‍ക്കിനെ ബൗണ്ടറിയടിച്ചതിന് ശേഷമുള്ള അടുത്ത പന്തില്‍ ബീറ്റണായ ജയ്‌സ്വാളിനെ നോക്കി ഓസീസ് പേസര്‍ ചിരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് പ്രതിരോധിച്ചശേഷം 'താങ്കള്‍ക്ക് ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്' എന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. ജയ്‌സ്വാളിനെ നോക്കി ചിരിക്കുക മാത്രമാണ് സ്റ്റാര്‍ക്ക് ചെയ്തത്.

Jaiswal to Starc: ‘It’s coming too slow.’ 💀 #Confidence #INDvsAUS #Jaiswal pic.twitter.com/ilhgLUlmL6

അതേസമയം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി മുന്നോട്ട് പോവുകയാണ് ജയ്‌സ്വാളും കെ എല്‍ രാഹുലുമടങ്ങുന്ന ഓപണിങ് സഖ്യം.

Content Highlights: IND vs AUS: ‘You’re coming too slow’, Yashasvi Jaiswal exchanges words with Mitchell Starc

To advertise here,contact us