ഐപിഎല്‍ 2025 മെഗാതാരലേലം; എന്താണ് ടീമുകളുടെ തുറുപ്പുചീട്ടായ ആർടിഎം കാർഡുകള്‍?

ഇത്തവണത്തെ താരലേലത്തിൽ ഏറ്റവും ശ്രദ്ധേയമായ നിയമങ്ങളിലൊന്നാണ് റൈറ്റ് ടു മാച്ച് കാർഡുകൾ അഥവാ ആർടിഎം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് ഇന്ന് ജിദ്ദയിൽ തുടക്കമാവും. ഇന്നും നാളെയുമായി നടക്കുന്ന ആവേശകരമായ ലേലത്തില്‍ പുതിയ റെക്കോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഇത്തവണ ചില സൂപ്പര്‍ താരങ്ങള്‍ ലേലത്തിലേക്കെത്തുന്നുണ്ട്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം എത്തുമ്പോള്‍ ലേലത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണത്തെ താരലേലത്തിൽ ഏറ്റവും ശ്രദ്ധേയമായ നിയമങ്ങളിലൊന്നാണ് റൈറ്റ് ടു മാച്ച് കാർഡുകൾ അഥവാ ആർടിഎം. ലേലത്തിൽ പ്രവേശിച്ച കളിക്കാരെ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താവുന്ന മാർഗമാണ് ആർടിഎം. ആർടിഎം കാർഡ് എന്താണെന്നും അത് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ചും നോക്കാം.

Also Read:

Cricket
എല്ലാ കണ്ണുകളും റിഷഭ് പന്തിലേക്ക്; ഐപിഎല്‍ 2025 താരലേലത്തിന് ഇന്ന് ജിദ്ദയില്‍ തുടക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2014ലെ താരലേലത്തിലാണ് ആർ ടി എം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ലേലത്തിന് മുമ്പായി ഒരു താരത്തിനെ ടീമുകൾക്ക് ഒഴിവാക്കേണ്ടി വന്നാൽ ലേലത്തിൽ ഈ താരങ്ങളെ വീണ്ടും സ്വന്തമാക്കാൻ കഴിയുന്നതാണ് ആർടിഎം കാർഡുകൾ. എന്നാൽ ഇങ്ങനെ സ്വന്തമാക്കുന്ന താരത്തിനെ ലേലത്തിൽ എത്ര തുകയ്ക്ക് വിറ്റഴിച്ചോ അത്രയും തുകയോ അതിൽ കൂടുതലോ നിലനിർത്തുന്ന ടീം നൽകണം.

2018 എഡിഷനിൽ ഒരു ടീമിന് 3 ആർടിഎം കാർഡ് ഉപയോ​ഗിക്കാം എന്ന അവസ്ഥയായിരുന്നു. എന്നാൽ ഈ സീസണിൽ ഓരോ ടീമിനും പരമാവധി നിലനിർത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണം ആറാണ്. 5 ക്യാപ്ഡ് കളിക്കാരനും ഒരു അൺക്യാപ്ഡ് താരവും എന്ന നിലയിൽ.

ഏതെങ്കിലും ഒരു ടീം 4 പേരെ നേരത്തെ നിലനിർത്തിയിട്ടുണ്ടെങ്കിൽ 2 ആർടിഎം മാത്രമേ ഉപയോ​ഗിക്കാൻ കഴിയൂ. ആറ് പേരെ നിലനിർത്തിയ രാജസ്ഥാന് ആർടിഎം കാർഡ് ഉപയോ​ഗിക്കാനാവില്ല എന്ന് സാരം. അത് പോലെ ലേലത്തിലും ആർടിഎം ഉപയോ​ഗിക്കുന്ന ടീമിന് ഒരു കളിക്കാരന്റെ മേലുള്ള ഫൈനൽ ലേലവിളി വിളിക്കാനുള്ള അവകാശമുണ്ടായിരിക്കും.

2018 മുതല്‍ ഐപിഎൽ ലേലത്തിൽ നിന്നും ഈ നിയമം ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ 2025 സീസണിലേക്ക് നിയമം തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.

Content Highlights: Explained RTM rule in IPL, All you need to know about Right-to-match card 

To advertise here,contact us