ഹൈദരാബാദിലേക്ക് സ്വാഗതം; സച്ചിന്‍ ബേബിക്കായി മലയാളത്തില്‍ പോസ്റ്റിട്ട് സണ്‍റൈസേഴ്‌സ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായും രാജസ്ഥാന്‍ റോയല്‍സിനായും സച്ചിന്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മെഗാലേലത്തില്‍ മലയാളി താരം സച്ചിന്‍ ബേബിയെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 30 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് സച്ചിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഹൈദരാബാദിലേക്ക് സ്വാഗതം എന്ന് സമൂഹമാധ്യമത്തിൽ മലയാളത്തിൽ പോസ്റ്റ് പങ്കപവെച്ചാണ് സൺറൈസേഴ്സ് സച്ചിനെ സ്വീകരിച്ചിരിക്കുന്നത്.

ICC Player of the Month (Sept '24) ✅Ambidextrous bowler ✅Kamindu Mendis is ready to set Uppal on fire with his all-round skills 🔥#TATAIPL #TATAIPLAuction #PlayWithFire pic.twitter.com/DkIuwfZYxB

ഐപിഎല്ലില്‍ 19 മത്സരങ്ങളുടെ പരിചയ സമ്പത്താണ് സച്ചിന്‍ ബേബിക്കുള്ളത്. റോയല്‍ ചലഞ്ചേഴ്‌സിനായും രാജസ്ഥാന്‍ റോയല്‍സിനായും സച്ചിന്‍ കളിച്ചിട്ടുണ്ട്. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ റണ്ണേഴ്‌സ് അപ്പ് ആയപ്പോള്‍ സച്ചിന്‍ ബേബിയും ടീമിന്റെ ഭാഗമായിരുന്നു. 95 ടെസ്റ്റുകളിൽ നിന്ന് 5,511 റൺസും 102 ഏകദിനങ്ങളിൽ നിന്ന് 3,266 റൺസും 100 ട്വന്റി 20യിൽ നിന്ന് 1,971 റൺസും സച്ചിൻ നേടിയിട്ടുണ്ട്. പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് ചാംപ്യന്മാരായ ഏരിയൽ കൊല്ലം സെയ്ലേഴ്സിന്റെ നായകനും സച്ചിൻ ബേബിയായിരുന്നു.

കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ നിരയിലും വിഷ്ണു വിനോദ് പഞ്ചാബ് കിങ്‌സിലും കളിക്കുന്നുണ്ട്. കേരള ടീമില്‍ കളിച്ചിട്ടുള്ള ശ്രേയസ് ഗോപാലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Sachin Baby has sold by SRH in base price 30 lakh

To advertise here,contact us