ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ മകന് അര്ജുന് ടെണ്ടുല്ക്കര് ഐപിഎല് 2025 സീസണിലും മുംബൈ ഇന്ത്യന്സിനൊപ്പം. 30 ലക്ഷം രൂപയ്ക്കാണ് യുവതാരത്തെ വീണ്ടും മുംബൈ ലേലത്തിലൂടെ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്പ്പം ട്വിസ്റ്റുകള്ക്കൊടുവിലാണ് അര്ജുന് മുംബൈയിലെത്തിയത്.
🚨 आला रे 🚨Arjun Tendulkar | 🇮🇳💰: 30 L#MumbaiMeriJaan #MumbaiIndians #TATAIPLAuction
ഐപിഎല് 2025 മെഗാതാരാലേലത്തില് ആദ്യം അണ്സോള്ഡായ അര്ജുനെ അവസാന നിമിഷങ്ങളില് മുംബൈ തിരികെ വാങ്ങിയതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ലേലത്തില് ആദ്യം അര്ജുന്റെ പേര് വിളിക്കപ്പെട്ടപ്പോള് മുംബൈയടക്കമുള്ള ഒരു ടീമും അദ്ദേഹത്തെ വാങ്ങാന് താത്പര്യം കാണിച്ചിരുന്നില്ല. ഇതോടെ അടുത്ത സീസണില് ഇതിഹാസത്തിന്റെ പുത്രന് ഐപിഎല്ലില് ഉണ്ടാവില്ലെന്ന് എല്ലാവരും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.
എന്നാല് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ലേലം പുനഃരാരംഭിച്ചപ്പോള് അര്ജുന്റെ പേര് വീണ്ടും വിളിക്കപ്പെടുകയും പിന്നാലെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. ലേലത്തില് ഒരു തവണ അര്ജുന് ഇതേ തുകയ്ക്ക് വന്നപ്പോള് വാങ്ങാന് തയ്യാറാവാതിരുന്ന മുംബൈ ഇടവേളയ്ക്ക് ശേഷം വീണ്ടും ലേലത്തിലെത്തിലെടുത്തത് ആരാധകരെ ഞെട്ടിച്ചു.
🚨 ARJUN TENDULKAR SOLD TO MUMBAI INDIANS AT 30 LAKHS. 🚨 pic.twitter.com/N4P5jLr9kP
അതേസമയം 23കാരനായ അര്ജുന് ഐപിഎല് 2025ല് മികച്ച പ്രകടനം പുറത്തെടുക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ലെ ഐപിഎല് മുതല് മുംബൈ ഇന്ത്യന്സിന്റെ ഭാഗമാണ് ബൗളിംഗ് ഓള്റൗണ്ടറായ അര്ജുന് ടെണ്ടുല്ക്കര്. എന്നാല് 2023ലാണ് മുംബൈയ്ക്കായി അരങ്ങേറാന് അര്ജുന് അവസരമൊരുങ്ങിയത്. 2023 സീസണില് നാല് മത്സരങ്ങള് കളിച്ച അര്ജുന് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അവസാന സീസണില് ഒരേയൊരു മത്സരം മാത്രമാണ് താരത്തിന് കളിക്കാന് സാധിച്ചത്.
Content Highlights: IPL 2025 Auction: Mumbai Indians buy Arjun Tendulkar in last minute move