രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ബുംമ്രയോ രോഹിത് ശർമയോ?; മറുപടി നൽകി ബിസിസിഐ

ഓസ്ട്രേലിയയിലെ വിജയം ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകുന്നു

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ രണ്ടാം മത്സരത്തിൽ ആര് ക്യാപ്റ്റനാകുമെന്ന കാര്യത്തിൽ വ്യക്തത വരുത്തി ബിസിസിഐ. പെർത്തിലെ വിജയം മഹത്തായ ഒന്നാണ്. ബാറ്റർമാരും ബൗളർമാരും നന്നായി കളിച്ചു. രണ്ടാം ടെസ്റ്റ് മുതൽ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എ എൻ ഐയോട് പറഞ്ഞു.

അതിനിടെ രണ്ടാം ടെസ്റ്റിന് മുമ്പായി രോഹിത് ശർമ നെറ്റ്സിൽ പരിശീലനം ആരംഭിച്ചു. രണ്ടാം കുഞ്ഞിന്റെ പിറവിയെ തുടർന്നാണ് രോഹിത് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നത്. നവംബർ 30, ഡിസംബർ ഒന്ന് തിയതികളിലായി ഇന്ത്യൻ ടീം ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി രണ്ട് ദിവസത്തെ സന്നാഹ മത്സരം കളിക്കും. ഈ മത്സരത്തിൽ രോഹിത് ശർമ ഇന്ത്യൻ ടീമിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read:

Cricket
ഈ ടീമുകൾക്ക് ആര് ക്യാപ്റ്റനാകും; ആകാംക്ഷയില്‍ ആരാധകർ

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 295 റൺസിന്റെ ചരിത്ര വിജയമാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയവുമാണ് ഇത്. ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ പരമ്പര കൈവിട്ടതിന് ശേഷം ഓസ്ട്രേലിയയിലെ വിജയം ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകുന്നു. പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളും വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.

Content Highlights: Rohit Sharma will lead India from the second test onwards says BCCI

To advertise here,contact us