കോഹ്‌ലി ക്യാപ്റ്റനായെത്തും!, ബെംഗളൂരു ആദ്യ കിരീടം പിടിക്കും?, സാധ്യത ഇലവൻ

ഓള്‍റൗണ്ട് പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കാന്‍ പോന്ന ഒരു പിടി താരങ്ങള്‍ ഇത്തവണ ആര്‍സിബിയിലുണ്ട്

വിരാട് കോഹ്‌ലി ക്യാപ്റ്റനായി തിരികെയെത്തുമോ എന്ന അഭ്യൂഹമാണ് ലേലം വിളിയേക്കാൾ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നത്. കോഹ്‌ലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായ താരമാണ് വിരാട് കോഹ്‌ലി.

ഐപിഎൽ കരിയറിന്റെ തുടക്കം മുതല്‍ ആര്‍സിബിക്ക് വേണ്ടിയല്ലാതെ മറ്റൊരു ടീമിനു വേണ്ടിയും കളിച്ചിട്ടില്ലെങ്കിലും ഇത് വരെ കിരീട ഭാഗ്യമുണ്ടായിട്ടില്ല. എല്ലാ കാലത്തും മികച്ച ടീമുണ്ടായിട്ടും നിർഭാഗ്യത്തിലും മറ്റും തട്ടി വീഴുന്ന ടീമിന്റെ തലവര ഇത്തവണ മാറുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അഞ്ച് തവണ പ്ളേ ഓഫിലെത്തിയ ടീമിന് മൂന്ന് തവണ ഫൈനലിൽ ഇടറി വീഴേണ്ടി വന്നിട്ടുണ്ട്.

ഓള്‍റൗണ്ട് പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കാന്‍ പോന്ന ഒരു പിടി താരങ്ങള്‍ ഇത്തവണ ആര്‍സിബിയിലുണ്ട്. നാല് ബാറ്റര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഏഴ് ഓള്‍റൗണ്ടര്‍മാരും ഒമ്പത് ബൗളർമാരുമടങ്ങുന്നതാണ് ടീം. കഴിഞ്ഞ തവണ ദുർബലമായിരുന്ന ബൗളിങ് യൂണിറ്റിനെ ഇത്തവണ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിനെയാണ് ലേലത്തിൽ ടീമിലെത്തിച്ചത്. ഭുവിക്കൊപ്പം ഹാസില്‍വുഡ്, നുവാന്‍ തുഷാര എന്നിവരുമുണ്ട്.

ടി 20 റാങ്കിങ്ങിൽ രണ്ടാമനായ ഫിൽ സാൾട്ടിന്റെ സേവനം ഇത്തവണ ഗുണം ചെയ്യും. ഓൾ റൗണ്ടർമാരായ ലിയാം ലിവിങ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയും പവര്‍ ഹിറ്റര്‍മാരായ ടിം ഡേവിഡ്, റൊമാരിയ ഷെപ്പേര്‍ഡ് എന്നിവരും ചേരുന്നതോടെ ആദ്യ കിരീടത്തിലേക്ക് നടന്നടുക്കാമെന്ന ആത്‌മവിശ്വാസത്തിലാണ് ബെംഗളൂരു.

Also Read:

Cricket
രാജസ്ഥാൻ ഒരു കോടിക്ക് വിളിച്ച പതിമൂന്നുകാരന്റെ പ്രായത്തെ ചൊല്ലി വിവാദം; ആർക്കും പരിശോധിക്കാമെന്ന് പിതാവ്

Experience, Balance and Power, the ultimate base,Our Class of ‘25 is ready to embrace! 👊#PlayBold #ನಮ್ಮRCB #IPLAuction #BidForBold #IPL2025 pic.twitter.com/4M7Hnjf1Di

ആര്‍സിബിയുടെ സാധ്യത ഇലവന്‍: വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, ലിയം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ക്രുനാല്‍ പണ്ഡ്യ, ടിം ഡേവിഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹാസില്‍വുഡ്, യഷ് ദയാല്‍, സൂര്യാഷ് ശര്‍മ.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- ടോട്ടൽ സ്ക്വാഡ്

വിരാട് കോഹ്‌ലി(21 കോടി), ജോഷ് ഹാസില്‍വുഡ്(12.50 കോടി), ഫില്‍ സാള്‍ട്ട്(11.50 കോടി), രജത് പാട്ടിദാര്‍(11 കോടി), ജിതേഷ് ശര്‍മ്മ(11 കോടി), ഭുവനേശ്വര്‍ കുമാര്‍(10.75 കോടി), ലിയാം ലിവിംഗ്സ്റ്റണ്‍(8.75 കോടി), റാസിഖ് സലാം(6.00 കോടി), ദേവ്ദത്ത് പടിക്കല്‍(2 കോടി), ക്രുനാല്‍ പാണ്ഡ്യ(5.75 കോടി), യാഷ് ദയാല്‍(5 കോടി), ടിം ഡേവിഡ്(3 കോടി), സുയാഷ് ശര്‍മ്മ(2.60 കോടി), ജേക്കബ് ബെഥേല്‍(2.60 കോടി), നുവാന്‍ തുഷാര(1.60 കോടി), റൊമാരിയോ ഷെപ്പേര്‍ഡ്(1.50 കോടി), സ്വപ്നില്‍ സിംഗ്(50 ലക്ഷം), മനോജ് ഭണ്ഡാഗെ(30 ലക്ഷം), സ്വാസ്തിക് ചികാര(30 ലക്ഷം), ലുങ്കി എങ്കിഡി(1 കോടി), അഭിനന്ദന്‍ സിംഗ്(30 ലക്ഷം), മോഹിത് രാതീ(30 ലക്ഷം).

Content Highlights: Royal challengers bengaluru; IPL Auction

To advertise here,contact us