ബുംമ്ര മികച്ചത് തന്നെ, പക്ഷെ കപിലിനോളം വരില്ല; താരതമ്യത്തിൽ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

പെർത്തിൽ ടെസ്റ്റിലെ തന്റെ 11-ാം അഞ്ച് വിക്കറ്റ് നേട്ടത്തോടെ പ്രധാന വിദേശ പിച്ചുകളിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് കപിൽ ദേവിനൊപ്പം ബുംമ്ര പങ്കിട്ടിരുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംമ്ര തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ബുംമ്രയുടെ അതിമനോഹരമായ പേസ് ആക്രമണമായിരുന്നു. ഇരു ഇന്നിങ്‌സിലുമായി രണ്ട് റൺസിനും താഴെയായിരുന്നു താരത്തിന്റെ എക്കോണമിയും. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച പേസർ ബുംമ്രയാണെന്ന പ്രതികരണവുമായി മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തി.

Also Read:

Cricket
പെർത്തിലെ അഞ്ച് വിക്കറ്റ് നേട്ടം; ചരിത്ര നേട്ടത്തിൽ ബുംറ കപിലിനൊപ്പം

ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപിൽ ദേവുമായി പലരും ബുംമ്രയെ താരതമ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ 1983 ലോകകപ്പ് ജേതാവ് കൂടിയായ കപിലുമായി ബുംമ്രയെ താരതമ്യപ്പെടുത്താനാകില്ല എന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജെഫ് ബോയ്കോട്ട്.

𝗚𝗢𝗔𝗧 recognises 𝗚𝗢𝗔𝗧 🔥🤩🐐#AUSvIND #MumbaiMeriJaan #MumbaiIndians pic.twitter.com/t32oJ0jbwa

ഈ താരതമ്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ ജെഫ് ബോയ്കോട്ട് ബുംമ്രയൊരിക്കലും കപിലിനേക്കാള്‍ മികച്ച താരമാകില്ലെന്നും അഭിപ്രായപ്പെട്ടു. 'കപിലിനേക്കാൾ മികച്ച ബോളറാണ് ബുംമ്രയെന്ന് എങ്ങനെയാണ് ചലർക്ക് പറയാൻ കഴിയുന്നത്? ഈ താരതമ്യം എന്നെ അദ്ഭുതപ്പെടുത്തുന്നു. നമ്മൾ ഒരിക്കലും ബുംമ്രയെ കപിലുമായി താരതമ്യപ്പെടുത്തരുത്. ബുംമ്ര മികച്ച രീതിയിൽ പന്തെറിയുന്ന ഫാസ്റ്റ് ബോളറാണ്. പെർത്തിൽ അദ്ദേഹത്തിന്റേത് നല്ല പ്രകടനവുമാണ്. എന്നാൽ കപിലിനേക്കാൾ മികച്ച കളിക്കാരനാണെന്ന് പറയാനാകില്ല.

#Bumrah the legend Captains strikes twice !!He's a gem ...He's the best ... He's a superhero !!! #INDvAUS #INDvsAUS#AUSvsIND #AUSvINDIA pic.twitter.com/KVYZ4JBZbB

'കപിൽ ഗംഭീരമായി സ്വിങ് ബോളുകൾ എറിയുന്ന താരമായിരുന്നു. അദ്ദേഹത്തിന്റെ ബൗളിങ് കാണാത്തവരാണ് ഇപ്പോൾ ഈ താരതമ്യം നടത്തുന്നത്. ഇപ്പോൾ നടക്കുന്ന കളികൾ മാത്രമേ അവർ കാണുന്നുള്ളൂ. പഴയ പ്രകടനങ്ങൾ വിലയിരുത്താൻ കഴിയുന്ന വീഡിയോ ഫൂട്ടേജുകൾ ഇല്ല. പഴയ കളിക്കാരെ കുറിച്ച് പുസ്തകങ്ങളിൽ നിന്നും മറ്റും വായിച്ചും, മുൻകാല താരങ്ങളോട് ചോദിച്ചും വേണം മനസ്സിലാക്കാൻ' ബോയ്കോട്ട് പറഞ്ഞു. കപിൽ പന്ത് കൊണ്ട് പോലെ തന്നെ ബാറ്റ് കൊണ്ടും മികച്ച് ക്രിക്കറ്റ് കളിക്കുന്ന താരമായിരുന്നുവെന്നും ബോയ്കോട്ട് കൂട്ടിച്ചേര്‍ത്തു.

പെർത്തിലെ എട്ട് വിക്കറ്റ് നേട്ടത്തോടെ ബുംമ്രയുടെ ആകെ ടെസ്റ്റ് വിക്കറ്റ് നേട്ടം 41 മത്സരങ്ങളിൽനിന്ന് 181 ആയി. 16 വർഷം നീണ്ട കരിയറിൽ 131 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കപിൽ 434 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

Content Highlights: 'bumra beautiful, but not greater than Kapil': Geoff Boycott

To advertise here,contact us