'അടുത്ത ഐപിഎല്ലിനായി കാത്തിരിക്കുന്നു'; പ്രതികരണവുമായി കെ എൽ രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിൽ 14 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് കെ എൽ രാഹുലിനെ സ്വന്തമാക്കിയത്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ താരം കെ എൽ രാഹുൽ. ഡൽഹി ക്യാപിറ്റൽസിൽ എത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്. അടുത്ത ഐപിഎല്ലിൽ പുതിയൊരു അധ്യായം തുടങ്ങുവാൻ

ആ​ഗ്രഹിക്കുന്നു. മികച്ച ടീമിനെയാണ് ഡൽഹി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ഐപിഎല്ലിനായി കാത്തിരിക്കുകയാണ്. ആരാധകർക്ക് ആവേശമാകുന്ന പ്രകടനം പുറത്തെടുക്കണം. നമുക്ക് ഡൽഹിയിൽ കാണാമെന്നും കെ എൽ രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിൽ 14 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് കെ എൽ രാഹുലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിലായിരുന്നു രാഹുൽ. റിഷഭ് പന്ത് ടീം വിട്ടതോടെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് കെ എൽ രാഹുൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിനൊപ്പം രാഹുൽ ഡൽഹി നിരയുടെ ഓപണറാകാനും സാധ്യതയുണ്ട്.

Also Read:

Cricket
ഐപിഎൽ ഒഴിവാക്കാൻ തീരുമാനിച്ചത് ഇക്കാരണത്താൽ; വ്യക്തമാക്കി ബെൻ സ്റ്റോക്സ്

KL x DC era begins 💙 pic.twitter.com/L1hpxxuUfq

ഐപിഎൽ 2025നുള്ള ഡൽഹി ക്യാപിറ്റൽസ് ടീം: മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ഹാരി ബ്രൂക്ക്, ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ, ഫാഫ് ഡു പ്ലെസിസ്, മുകേഷ് കുമാർ, ദർശൻ നാൽക്കാണ്ടെ, വിപരാജ് നി​ഗം, ദുഷ്മന്ത ചമീര, ഡൊണോവൻ ഫെരേര, അജയ് മൻഡൽ, മൻവൻത് കുമാർ ത്രിപുരണ വിജയ്, മാധവ് തിവാരി.

Content Highlights: KL Rahul's 1st Reaction After Joining Delhi Capitals For Rs 14 Crore

To advertise here,contact us