രോഹനും സച്ചിൻ ബേബിയും തകർത്തടിച്ചു; സയ്യി​ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം

ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ നാഗാലാന്‍ഡിനെതിരെ തോൽപ്പിച്ച് കേരളം. ക്യാപ്റ്റന്‍ സഞ്ജു സാംസണില്ലാതെ ഇറങ്ങിയിട്ടും എട്ട് വിക്കറ്റിന്റെ വമ്പൻ വിജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത് നാഗാലാന്‍ഡ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് രണ്ടാം ഓവറിൽ തന്നെ വിഷ്ണു വിനോദിനെ(2) നഷ്ടമായിരുന്നു. ശേഷം രോഹന്‍ കുന്നുമ്മലും സച്ചിന്‍ ബേബിയും തകർത്തടിച്ചാണ് വിജയ തീരം തൊട്ടത്.

Also Read:

Cricket
ബൂം ബൂം ബുംമ്ര ഒന്നാമത്, ജയ്‌സ്വാൾ രണ്ടാമത്, കോഹ്‌ലിക്കും തിരിച്ചുവരവ്; ടെസ്റ്റ് റാങ്കിങ്ങിൽ 'പെർത്ത് എഫക്ട്'

രോഹന്‍ കുന്നുമ്മലും 28 പന്തില്‍ 57 റൺസ് നേടിയപ്പോൾ സച്ചിന്‍ ബേബിയും 31 പന്തില്‍ പുറത്താകാതെ 48 റൺസ് നേടി. സല്‍മാന്‍ നിസാര്‍ പന്തില്‍ മൂന്ന് പന്തിൽ 11 റൺസ് നേടി പുറത്താവാതെ നിന്നു. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ നിന്ന് എട്ട് പോയന്‍റുള്ള കേരളം നാലാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

Content Highlights: syed mushtaq ali-trophy 2024; kerala beat nagaland by 8 wickets

To advertise here,contact us