K L രാഹുലിനെ വിട്ടുതരുമോ, പ്ലീസ്! IPLന് മുമ്പ് തിരിച്ചുതരാം; ഡൽഹി ഉടമയോട് ബെംഗളൂരു എഫ് സിയുടെ വൈറൽ അഭ്യർഥന

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ 14 കോടി മുടക്കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ ടീമിലെത്തിച്ചത്.

ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റായ പെർത്തിൽ കണ്ട രസകരമായ കാഴ്ചയായിരുന്നു ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന്റെ ക്രിക്കറ്റ് പന്ത് കൊണ്ടുള്ള 'ജഗ്ളിങ്'. ഫീൽഡിങ്ങിനിടെയായിരുന്നു താരം തനിക്കും ഫുട്ബോൾ വഴങ്ങുമെന്ന രീതിയിൽ ചില പ്രകടനങ്ങൾ നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും താരം തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ ഉയർത്തി കാട്ടി ഐഎസ്എൽ ക്ലബായ ബെംഗളൂരു എഫ്‌സി നടത്തിയ ഒരു കമന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Also Read:

Cricket
ശ്രേയസിന്റെതും പന്തിന്റെയും പ്രതിഫലം കൂടിയത് ഇരട്ടി; ഈ താരത്തെ ബെംഗളൂരു ടീമിലെടുത്തത് 55 ഇരട്ടിയിൽ

'രാഹുലിനെ വിട്ടുതരുമോ' എന്ന അഭ്യർത്ഥനയാണ് രസകരമായ ഇമോജികൾ ചേർത്ത് ബെംഗളൂരു എഫ്‌സി മുന്നോട്ട് വെച്ചത്. ഐപിഎൽ തുടങ്ങുന്നതിന് മുമ്പ് തിരിച്ചുതരാമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിൽ ഡൽഹി ക്യാപിറ്റൽസ് ഉടമയായ പാര്‍ത്ഥ് ജിന്‍ഡാലിനെ മെൻഷൻ ചെയ്യുകയും ചെയ്തു. ഇതോടെ പോസ്റ്റ് വൈറലായി. ഐഎസ്എൽ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഈ പോസ്റ്റുകളെല്ലാം ഷെയർ ചെയ്യുകയും ചെയ്തു.

Fancy a loan move, @klrahul ? 🔥Sent you a fax, @delhicapitals. 📠We’ll have him back before the #IPL! 😉#WeAreBFC pic.twitter.com/gbXqouk0VU

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍14 കോടി മുടക്കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായിരുന്ന രാഹുലിനെ അടുത്ത സീസണില്‍ ഡല്‍ഹി നായകനാക്കിയേക്കുമെന്നാണ് കരുതുന്നത്.അതേ സമയം മോശം ഫോമിൽ ബുദ്ധിമുട്ടുകയായിരുന്ന താരം പെര്‍ത്ത് ടെസ്റ്റില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യക്കായി ഓപൺ ചെയ്ത താരം ആദ്യ ഇന്നിങ്സിൽ 26 റൺസും രണ്ടാം ഇന്നിങ്സിൽ 77 റൺസും നേടി.

Content Highlights: Ball Juggling in Perth; Bengaluru FC asks Delhi owner for Kl Rahul

To advertise here,contact us