ഐപിഎല്ലിലും ഫുട്ബോൾ ലീഗ് മോഡൽ ട്രാൻസ്ഫർ വിൻഡോ കൊണ്ടുവരണം; ഡിവില്ലിയേഴ്സ്

ചില താരങ്ങൾ ദേശീയ ടീമിന് വേണ്ടി കളിക്കാൻ ഇടയ്ക്ക് വെച്ച് പോകുകയോ പരിക്ക് പറ്റുകയോ ചെയ്യുമ്പോള്‍ ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നും ഡിവില്ലേഴ്‌സ് പറഞ്ഞു

ഫുട്ബോൾ ലീഗ് മാതൃകയിൽ ഐപിഎല്ലിലും മിഡ് ആൻഡ് സീസൺ ട്രാൻസ്ഫർ വിൻഡോ കൊണ്ടുവരണമെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. ഇക്കാര്യത്തിലേക്ക് ബിസിസിഐയുടെയും ഐപിഎൽ സംഘാടകരുടെയും ശ്രദ്ധ ക്ഷണിക്കുന്നുവെന്നും എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു. 'ഐപിഎല്ലും ബിസിസിഐയും ട്രാൻസ്ഫർ വിൻഡോ കൊണ്ടുവരണമെന്ന്

ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ടൂർണമെൻ്റിൻ്റെ പകുതിയിൽ വെച്ച് ട്രാൻസ്ഫർ നടത്താം, അല്ലെങ്കിൽ വിൽക്കപ്പെടാത്ത ലിസ്റ്റിൽ നിന്ന് കളിക്കാരെ എടുക്കാം. ഇത് ചിന്തിക്കേണ്ട കാര്യമാണ്, അദ്ദേഹം പറഞ്ഞു.

Also Read:

Cricket
ടീം ലൈനപ്പ് കാണുന്ന ആർക്കും മനസ്സിലാകും, കോഹ്‌ലി തന്നെയാകും ആർസിബി ക്യാപ്റ്റൻ; ഡിവില്ലിയേഴ്സ്

'ടീമുകളുടെ പഴ്സിൽ ബാക്കിയുള്ള തുക ചിലവാക്കാനും ഇത് വഴിയൊരുക്കും, വിൽക്കപ്പെടാതെ പുറത്ത് നിൽക്കുന്ന താരങ്ങൾക്കും ഇത് ഗുണം ചെയ്യുമെന്നും ചില താരങ്ങൾ ദേശീയ ടീമിന് വേണ്ടി കളിക്കാൻ ഇടയ്ക്ക് വെച്ച് പോകുകയോ പരിക്ക് പറ്റുകയോ ചെയ്താലും ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നും' ഡിവില്ലേഴ്‌സ് പറഞ്ഞു.

പുതിയ സീസണിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായി വിരാട് കോഹ്‌ലി തിരിച്ചെത്തുമെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇത്തവണ വിരാട് കോഹ്‌ലി തന്നെയാവും ക്യാപ്റ്റനെന്ന് ഞാൻ കരുതുന്നു, ടീമിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഒന്നും വന്നില്ലെങ്കിൽ പോലും ടീം ലൈനപ്പ് കാണുന്ന ആർക്കും ഇത് മനസ്സിലാക്കാവുന്നതാണ്, വിരാട് കോഹ്‌ലിക്ക് ആശംസകൾ', എന്നായിരുന്നു എബിഡിയുടെ പ്രതികരണം.

Content Highlights : AB De Villiers wants to introduce Football League Model mid-season transfer window in IPL too

To advertise here,contact us